കേരളത്തെ തോൽപ്പിക്കുന്നതാര്?

പാറായിൽ കൊച്ചുപാപ്പു മൈക്കിൾ തരകൻ (ഡോ. പി.കെ. മൈക്കിൾ തരകൻ) ആലുവ യു.സി. കോളജിൽനിന്നും ഇക്കണോമിക്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം തിരുവനന്തപുരത്തുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽനിന്നും (സി.ഡി.എസ്.) ഡോ. കെ.എൻ. രാജിന്റെ മേൽനോട്ടത്തിൽ, '1930 മുതൽ 1960 വരെയുള്ള മലബാർ കുടിയേറ്റത്തിന്റെ സാമ്പത്തിക കാരണങ്ങൾ' എന്ന വിഷയത്തിൽ എം.ഫിൽ ബിരുദം നേടി. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും പിഎച്ച്.ഡി.

സാമൂഹിക-സാമ്പത്തിക ചരിത്രം, വികസന പഠനങ്ങൾ, 'കേരളാമോഡൽ' വികസനം, അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും സാക്ഷരതയും വിദ്യാഭ്യാസവും മുതലായവ ഇഷ്ടപഠന-ഗവേഷണ വിഷയങ്ങൾ. ഈ മേഖലകളിൽ ധാരാളം പഠന ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സെന്റ് ആന്റണീസ് കോളജിൽ ഓണററി അസോസിയേറ്റ് ആയും സി.ഡി.എസിലെ അസോസിയേറ്റ് ഫെലോ ആയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ഡയറക്ടർ ആയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച് (ISEC) -ൽ രാമകൃഷ്ണ ഹെഡ്‌ഗെ ചെയർ പ്രൊഫസർ ആയും പ്രവർത്തിച്ചു. 2009 മാർച്ച് മുതൽ 2013 മാർച്ച് വരെ കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. ഇപ്പോൾ കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ (KCHR) ചെയർമാൻ.

ചന്ദ്രൻ കോമത്ത്, അനീഷ് രവി, ജസ്റ്റിൻ ടി. വർഗീസ്: ചരിത്രം എന്ന സവിശേഷ വിജ്ഞാനമേഖലയിൽ കുടുംബചരിത്രങ്ങൾക്ക് (family history) ഏതു രീതിയിലുള്ള പ്രാധാന്യമാണ് ഉള്ളത്. സാമൂഹികബന്ധങ്ങളെ മനസ്സിലാക്കാൻ കുടുംബചരിത്രങ്ങൾ നമ്മളെ എത്രത്തോളം സഹായിക്കും?


Related Articles