നമ്പൂതിരിത്തം ചില ജാതിചിന്തകൾ

Society

നമ്പൂതിരിത്തം ചില ജാതിചിന്തകൾ


സമൃദ്ധിയുടെ മടിത്തട്ടിൽ അമർന്നിരുന്ന് 'ധർമ്മം, ധർമ്മം' എന്നു തർക്കിച്ച് ഒടുവിൽ നിർവേദത്തിലെത്തി കുറ്റിയറ്റുപോകുന്ന ഒരു സമൂഹം. (വെറുപ്പ്, ദുഃഖം, വിരക്തി, ലജ്ജ, നിരാശ, രോഗം എന്നെല്ലാം നിർവ്വേദത്തിന് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകിയിരിക്കുന്നു.) വോട്ടർപട്ടികയിലെ എണ്ണക്കുറവിനാൽ മുഖ്യധാരാകക്ഷികൾ പോലും അവഗണിച്ച മലയാള നമ്പൂതിരിമാരുടെ വ്യത്യസ്തമായ ത്രൈമാസിക കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്, 'സ്വസ്തി' എന്ന പേരിൽ. സമുദായത്തിന്റെ ഇപ്പോഴത്തെ പരിണാമങ്ങളിൽ ഉൽക്കണ്ഠയോ പ്രതീക്ഷയോ എന്ന ചോദ്യവുമായി പത്രാധിപസമിതി ഈയിടെ എന്നെ സമീപിച്ചു. ഋഗ്വേദം കമ്പോടുകമ്പ് ഉരുവിട്ടു പഠിച്ചിട്ടും അക്ഷരശൂന്യനായിത്തീർന്ന ഒരാളുടെ (വി.ടി. ഭട്ടതിരിപ്പാട്) മകൻ എന്ന നിലയ്ക്കാവാം അവർ എന്നെ നേരിട്ടത്. അച്ഛനിൽനിന്നു വിപരീതമായി വേദമന്ത്രങ്ങൾ ഒന്നുപോലും ഉരുക്കഴിക്കാതെ മുഷിപ്പൻ 'അനധീതമംഗലത്തുകാര'നായി കഴിയുന്ന എന്നെപ്പോലൊരു മകൻ ബ്രാഹ്‌മണസംസ്‌കാരത്തെക്കുറിച്ചുള്ള ദുശ്ചോദങ്ങൾക്ക് എന്ത് ഉത്തരം പറയും? ഒന്നും അറിയാത്ത ചണ്ട്യേൻ എന്ന അർത്ഥത്തിലുള്ള ചാക്യാരുടെ പരിഹാസമാണ് 'അനധീതമംഗലത്തുകാരൻ' എന്ന പ്രയോഗം. മന്ദനായ വിദ്യാർത്ഥിയുടെ നേർക്ക് അധ്യാപകന്റെ ചൂരൽ ഉയരുമ്പോഴുള്ള പരിഭ്രമം എനിക്ക് ഉണ്ടായി. ജാതിചിന്തകൾ പങ്കുവെക്കാൻ ഇഷ്ടമില്ലെങ്കിലും ചെയ്യേണ്ടിവന്നു.

വി.കെ. എന്നിന്റെ ഒരു കഥയുണ്ട്.

കോരിച്ചൊരിയുന്ന മുടിയഴിച്ചിട്ട് പയ്യനു മുമ്പിൽ ഒരു പീഠത്തിലിരുന്ന് പ്രിയ പറഞ്ഞു: ''ഒരു കഥ എഴുത്, പയ്യൻ.''


Related Articles