നെറ്റ്‌യുഗത്തിലെ മുസ്‌ലിം സ്വത്വം

Society

നെറ്റ്‌യുഗത്തിലെ മുസ്‌ലിം സ്വത്വം


''ഒരു മുസ്‌ലിമിന് ഇന്ത്യാക്കാരനായിരിക്കാനാകുമോ?'' (Can a Muslim be an Indian?) എന്ന ചോദ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴിഞ്ഞ കുറെ ദശകങ്ങളായി സാമൂഹ്യനിരീക്ഷകരുടെ ഇടയിൽ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ഇതേ ചോദ്യം തലക്കെട്ടാക്കി ഒരു ഗവേഷണപ്രബന്ധം 1999-ൽ ശ്രദ്ധേയനായ ഇന്ത്യൻ നരവംശശാസ്ത്രജ്ഞൻ ഗ്യാനേന്ദ്രപാണ്ഡേ എഴുതിയിട്ടുള്ളത് സമകാലിക ഇന്ത്യയിൽ അതീവ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്ത്യൻ ദേശീയതയിൽ മതന്യൂനപക്ഷങ്ങൾക്കും മറ്റും എതിരായുള്ള പുറന്തള്ളൽ (exclusion) രാഷ്ട്രീയത്തിന്റെ ഉത്ഭവം അതിൽ വ്യക്തമായി വിശദീകരിക്കുന്നു. നിലവിലെ ദേശീയതാവ്യവഹാരങ്ങളിൽ ഒരു മുസ്‌ലിമിന് ഇന്ത്യാക്കാരനായിരിക്കുന്നതിലെ വെല്ലുവിളികൾ നിസ്സാരമല്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടൊപ്പം രൂപംകൊണ്ട പാകിസ്ഥാനിലേക്കു പൊയ്‌ക്കൊള്ളാൻ ഇന്ത്യയിലെ മുസ്‌ലിങ്ങളോട് പറയുന്നവരുടെ എണ്ണം ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരിലും ഭരണകക്ഷി എം.പി.മാരിലും വരെ എത്തിനില്ക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിൽ ഭരണകക്ഷി അംഗങ്ങളുടേതായി ഒട്ടേറെ പ്രസ്താവനകളുണ്ട്. അതിൽ ഇന്ത്യൻ ഭരണഘടനാലംഘനമായിത്തന്നെ വരുന്ന ഗുരുതരമായവയാണ് മുസ്‌ലിങ്ങളെ നിർബന്ധിത വന്ധ്യംകരണം നടത്തണമെന്നും വോട്ടവകാശം റദ്ദാക്കണമെന്നുമുള്ളത്. ഇന്ത്യയിൽ ഡൽഹി, മുംബൈ തുടങ്ങിയ പല നഗരങ്ങളിലും അനൗദ്യോഗികമായി മുസ്‌ലിങ്ങളെ ഭ്രഷ്ട് കല്പിച്ചിരിക്കുന്ന സംഭവങ്ങൾ നിലവിലുണ്ട്. ബോളിവുഡ് താരങ്ങളായ ഷബാന ആസ്മിക്കും ഇമ്രാൻ ഹാഷ്മിക്കും ശേഷം മെയ് 2015-ൽ മിസ്ബാ ഖാദിരിക്ക് ഫ്‌ളാറ്റ് നിഷേധിച്ചത് വൻ വാർത്തയായി. ഇതേ മാസംതന്നെയാണ് സിഷാൻ അലിഖാൻ എന്ന എം.ബി.എ.ക്കാരന് മുസ്‌ലിം ആയതിന്റെ പേരിൽ മുംബൈയിലെ പ്രമുഖ വജ്രാഭരണ കമ്പനിയായ 'ഹരേകൃഷ്ണ' ജോലി നിഷേധിച്ചത്. മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ ജോലിക്ക് അപേക്ഷിച്ച ഇയാൾക്ക് 'മുസ്‌ലിങ്ങൾ അല്ലാത്തവരെ മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ' എന്ന് അപേക്ഷ തിരസ്‌കരിച്ച ഇ-മെയിലാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ സജീവമാകുന്ന പല മുസ്‌ലിങ്ങളെയും 'നിങ്ങൾ പാകിസ്ഥാനിയാണോ എന്ന് സംശയമുണ്ട്' എന്ന കമന്റിലൂടെ നിർവീര്യമാക്കാൻ ശ്രമിക്കുന്നത് അസാധാരണമല്ല ഇക്കാലത്ത്. യഥാർത്ഥത്തിൽ ദേശീയത, (Nationalism) ഇന്ത്യൻ ദേശീയത എന്നീ സങ്കല്പങ്ങൾ ഇസ്‌ലാം/മുസ്‌ലിം വിരുദ്ധമാണോ? ഇന്ത്യൻ ദേശീയതയിൽനിന്നും ഇന്ത്യൻ മുസ്‌ലിങ്ങൾ ഇപ്പോഴും വിട്ടുനില്ക്കുന്നവരാണോ? പാകിസ്ഥാൻ ദേശീയ (മുസ്‌ലിം ദേശീയത)യെ പിന്തുണയ്ക്കുന്നുണ്ടോ? അതോ ഇസ്‌ലാമിക തത്ത്വങ്ങളിൽ ഉള്ള 'ഉമ്മ' (സമുദായം) എന്ന സങ്കല്പമാണോ മതവിധിപ്രകാരം മുസ്‌ലിങ്ങൾക്ക് സ്വീകരിക്കുവാൻ സാധിക്കുന്നത്? ഈ ചോദ്യങ്ങൾ ഇന്നും സജീവ പ്രാധാന്യമർഹിക്കുന്ന രാഷ്ട്രീയ സമസ്യകളാണ്. അവ നിർദ്ധാരണം ചെയ്യേണ്ടത് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യവുമാണ്.

ദേശീയത എന്ന ആധുനിക സങ്കല്പം


Related Articles