മൺസൂൺ ചിത്രങ്ങൾ

Society

മൺസൂൺ ചിത്രങ്ങൾ


സാംസ്‌കാരിക പരിണാമങ്ങളിൽ മഴയുടെ കയ്യൊപ്പ് പതിച്ചുവെച്ചിട്ടുണ്ട്. ആദ്യകാല ജീവകണങ്ങൾ മുതൽ ഭൂമിയുടെ അവസാന അവകാശികൾ വരെ മഴയുടെ വിവിധ ഭാവങ്ങൾക്ക് വിധേയരാണ്. പരിക്രമണപാതയും അച്ചുതണ്ടിന്റെ പ്രത്യേകതയും സാധ്യമാക്കുന്ന താപവ്യതിയാനങ്ങൾ ഭൂവൈവിധ്യങ്ങളുടെ നിമ്‌നോന്നതിക്കുമേൽ ഏറ്റക്കുറച്ചിലുകളോടെ മഴയെ പെയ്യിച്ചുകൊണ്ടിരിക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾതീർക്കുന്ന ഭൗതിക സാഹചര്യങ്ങൾകൂടി ചേർത്തുവെച്ച് മനുഷ്യസംസ്‌കൃതികളുടെ രൂപപ്പെടലുകളും വളർച്ചയും അസ്തമയങ്ങളും പഠനവിധേയമാക്കാം. കാലാവസ്ഥാമാറ്റങ്ങൾ ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളെയും ഭൗമോപരിതലത്തെതന്നെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കുന്നുണ്ട്.

ഹാരപ്പൻ, ഗംഗാതട, തമിഴക സംസ്‌കാരങ്ങൾ ലക്ഷണമൊത്ത മൺസൂൺ സംസ്‌കൃതികളായാണ് പരിഗണിക്കപ്പെടാറ്. മഴയുടെ ഭാവങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമേൽ ഒരുക്കിയ വൈവിധ്യങ്ങൾ ജനതയുടെ ജീവിതരീതികളിലും ആചാരാനുഷ്ഠാനങ്ങളിലും പ്രകടമാണെന്നതിൽ സംശയമില്ല. ഹാരപ്പൻ നാഗരികത മൺസൂൺ ആർദ്രദാഹ അതിർത്തിയിലും ഗംഗാതടം മഴതീവ്രമേഖലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ മഴതീവ്രമേഖലയുടെ ഭാഗമാണ് കേരളമുൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ തീരം.

ചരിത്രാതീതകാല കാലവർഷങ്ങൾ


Related Articles