"In the next five months Mr Modi needs to show that his idea of a pure India is no longer a wholly Hindu one. How he does that is his own affair, but an unambiguos public demonstration that he abhors violence and discrimination against Muslims is a bare minimum. Otherwise, this newspaper will not back him." (Leader,The Economist,14 December, 2013) "Was it an independent media or an extended arm of the Modi campaign that we saw ahead of the polls?" (Editoral, Economic and Political Weekly, 14 May,2014) "For the 14 years, we have run the government in Gujarat.I ask you,has any editor left or,has any reporter left?"
(Narendra Modi,The Economic Times, 17 April,2014)
ഇക്കണോമിക്‌സിൽ ആയിരുന്നു ഹിന്ദുവിന്റെ മുൻ പത്രാധിപർ സിദ്ധാർഥ് വരദരാജന്റെ ഉപരിപഠനം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും കൊളംബിയ യൂനിവേഴ്‌സിറ്റിയിലും സാമ്പത്തികശാസ്ത്രം പഠിച്ച ശേഷമാണ് 'ടൈംസ് ഓഫ് ഇന്ത്യ'യിലൂടെ സിദ്ധാർഥ് ഹിന്ദുവിലെത്തിയത്. പക്ഷേ, ഒന്നര നൂറ്റാണ്ടു കാലത്തെ പാരമ്പര്യമുള്ള ഹിന്ദുവിന് ആദ്യമായുണ്ടായ പ്രൊഫഷണൽ എഡിറ്റർ രണ്ട് വർഷവും നാല് മാസവും മാത്രമേ ആ സ്ഥാനത്ത് ഇരുന്നുള്ളൂ. 2013 ഒക്ടോബർ 21 ന് രാജിക്കാര്യം ട്വീറ്റ് ചെയ്ത് സിദ്ധാർഥ് വരദരാജൻ 'ഹിന്ദു' വിട്ടു. രണ്ടു ദിവസം കഴിഞ്ഞ് യുവപത്രപ്രവർത്തകനായ ഷൗഗദ്ദാസ് ഗുപ്ത, സിദ്ധാർഥിനെ ഇന്റർവ്യൂ ചെയ്തു. ഒരു ചോദ്യം ഇങ്ങനെയായിരുന്നു:
ഹിന്ദുവിന്റെ ഒന്നാം പേജിൽ നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ഒരു വാർത്തപോലും നൽകരുതെന്ന് കൃത്യമായ നിർദേശം സിദ്ധാർഥ് നൽകിയതായി താങ്കളുടെ പിൻഗാമിയായി വന്ന എഡിറ്റർ എൻ. രവി പറഞ്ഞതായി കേൾക്കുന്നു, ഇത് ശരിയാണോ?
