ജനകീയ ബാങ്കിംഗ് അവസാനിക്കുകയാണോ?

Society

ജനകീയ ബാങ്കിംഗ് അവസാനിക്കുകയാണോ?


2017 ഏപ്രിൽ ഒന്നു മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ സ്ഥാനം പിടിച്ചു. അസോസിയേറ്റ്‌സ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും ലയിച്ചതിനു ശേഷമാണ് എസ് ബി ഐ വലിയ ബാങ്കായി മാറിയത്. അതിനുശേഷം എസ് ബി ഐ യുടെ സ്വഭാവത്തിൽ വന്ന മാറ്റം അനുഭവിച്ചവർക്ക് ബാങ്ക്‌ലയനങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടും. ഭരണകൂട കോർപറേറ്റ് ചങ്ങാത്തമാണ് ഇന്ന് നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകൾക്ക് സമർപ്പിക്കുക എന്ന ദൗത്യം പൂർത്തീകരിക്കാനാണ് ലയിപ്പിച്ച് വലിയ ബാങ്കുകളാക്കി മാറ്റുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബാങ്കുകളുടെ വലിപ്പമല്ല സ്വഭാവംതന്നെയാണ് പ്രധാനം. ലയനത്തിനുശേഷം നടന്ന സംഭവങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം.

1. ശാഖകൾ ധാരാളം അടച്ചുപൂട്ടി. പ്രധാനം ഗ്രാമീണ ശാഖകൾ. ഈ ഭൂപ്രദേശ ങ്ങളിലെ ജനങ്ങൾക്ക് ലഭ്യമായിരുന്ന ബാങ്കിങ് സൗകര്യങ്ങൾ അപ്രത്യക്ഷമായി.

2. ഇടപാടുകാരെ കൊള്ളയടിക്കാൻ സർവ്വീസ് ചാർജ്ജ് ഭീകരമായി വർധിപ്പിച്ചു. എസ് ബി ഐ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ ഈ ചെറിയ കാലയളവിൽ ഇടപാടുകാരിൽ നിന്നും പറിച്ചെടുത്തത് 300 കോടിരൂപ.


Related Articles