തെറിപറച്ചിലുകളുടെ ചരിത്രപരത

Society

തെറിപറച്ചിലുകളുടെ ചരിത്രപരത


രിത്രമെഴുത്ത് "സവർണ്ണ' സ്വഭാവം കൈവരിച്ച ഒരു പ്രക്രിയയാണെന്ന് പറയാം. നിത്യജീവിതത്തിന്റെ ഭാഗമായി വരുന്ന പലതും ചരിത്ര പാഠങ്ങളിൽ പരാമർശിക്കാറില്ല. സഭ്യം, സഭ്യേതരം/ശ്ലീലം,അശ്ലീലം എന്നൊക്കെ സാമൂഹിക വിഷയങ്ങളെ വേർതിരിക്കാൻ സവർണ്ണ സാമൂഹ്യ ബോധമുള്ള മലയാളികൾ എന്നും കരുതൽ കാണിക്കാറുണ്ട്. അവർണ്ണ-സവർണ്ണ സാംസ്‌കാരികത മലയാളിയുടെ മനോനിലകളെ ചിട്ടപ്പെടുത്തിയതിനാലാണ് ഇത്തരം വേർതിരുവുകൾ എഴുത്തുകളിലും പറച്ചിലുകളിലും പ്രകടമാകുന്നത്. മനുഷ്യരുടെ ഉപജീവന മാർഗങ്ങളെക്കുറിച്ചും, സമൂഹരൂപീകരണത്തെക്കുറിച്ചും, ഭക്ഷണരീതികളുടെ ചരിത്രത്തെക്കുറിച്ചും, വസ്ത്രധാരണ രീതികളെക്കുറിച്ചും നിരവധി ചർച്ചകൾ നടക്കാറുണ്ട്. പക്ഷേ, മനുഷ്യരെങ്ങനെയാണ് മലമൂത്രവിസർജ്ജനം നടത്തിയിരു ന്നതെന്നും (തൂറുന്നത് എന്നെഴുതിയാൽ അസഭ്യമായി സവർണ്ണ സാമൂഹ്യബോധം അദൃശ്യമായി പിന്തുടരുന്ന സമൂഹം കണ്ടേക്കുമെന്ന ശങ്കയാൽ സംസ്‌കൃതീകരിച്ചിരിക്കുന്നു) അലക്കിയതെന്നും കുളിച്ചതെന്നും, പല്ല് തേയ്പ്പുണ്ടായിരുന്നെങ്കിൽ അതെങ്ങനെയൊക്കെയായിരുന്നെന്നും അങ്ങിനെ മനുഷ്യരുടെ ദൈനംദിനചര്യകളിൽ നടക്കുന്നതും കഴിഞ്ഞുപോകുന്നതുമായ പലതിനേയും പറ്റി ചരിത്രകാരർ അന്വേഷിക്കാതെ പോകുന്നു. അഥവാ അന്വേഷണവിഷയമാക്കാതെ പോകുന്നു. ഇങ്ങനെ മാറ്റി നിർത്തപ്പെട്ടതും ശ്രദ്ധ ലഭിക്കാത്തതുമായ നിരവധി കാര്യങ്ങൾ സമൂഹ ചരിത്രത്തിന്റെ ഭാഗമാണ്.

ചരിത്രപാഠങ്ങളിൽ അയിത്തം കല്പിച്ചിരിക്കുന്ന അത്തരം കാര്യങ്ങളിൽ ഒന്നാണ് തെറിവിളികൾ അഥവാ ചീത്തപറയൽ. സമാധാനപൂർവ്വമായ സാധാരണ സമയത്ത് പുറത്ത് പറയാൻ പാടില്ലാത്ത, അഥവാ പറയാൻകൊള്ളാത്ത തെറിപ്രയോഗങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് അവയ്ക്ക് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന ജാതി സമ്പ്രദായത്തിലൂന്നിയ മനുഷ്യത്വവിരുദ്ധതയും സ്ത്രീവിരുദ്ധതയും വ്യക്തമാകുന്നത്. സവർണ്ണ സ്വഭാവമുള്ള ജനാധിപത്യപൂർവ്വ സമൂഹത്തിന്റെ സൃഷ്ടികളാണിവയെന്ന് ബോധ്യപ്പെടും. മേൽ-കീഴ് സ്ഥാനങ്ങളെ ചിട്ടപ്പെടുത്തുന്നതിൽ ഇവ വഹിച്ച പങ്ക് മനസിലാകും. ഇവയെന്തുകൊണ്ട് ചരിത്രപാഠങ്ങളിൽ പരാമർശിക്കപ്പെടാതെ പോയി എന്നു ചോദിച്ചാൽ കേരളത്തിലെ ചരിത്രമെഴുത്ത് അത്രമാത്രം സവർണ്ണ സ്വഭാവം കൈവരിച്ചിരിക്കുന്ന ഒന്നാണെന്ന് ഉത്തരം കിട്ടും.

തെറികളുടെ പ്രയോഗങ്ങൾ


Related Articles