ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഹിന്ദുത്വ കക്ഷികൾക്ക് ലഭിച്ച വർദ്ധിച്ച വോട്ട് പങ്കാളിത്തവും അധികാരാരോഹണവും പലവിധത്തിലുള്ള പുനർ വിചിന്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വ ബ്രാഹ്മണ്യത്തിന് കേരളത്തിൽ ലഭിച്ച പാർലമെന്റ് സീറ്റിലേക്കുള്ള വിജയം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കാലങ്ങളായുള്ള ഹിന്ദുത്വരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലമായിട്ടുകൂടിയാണ് രാഷ്ട്രീയബ്രാഹ്മണ്യത്തിന് ലഭിച്ച വർദ്ധിച്ച വോട്ട് പങ്കാളിത്തവും അവരുടെ വിജയവും.
കേരളത്തിൽ ഹിന്ദുത്വം വളർന്നതെങ്ങനെ?
