ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) എന്ന അതിഭീകരസംഘത്തിന്റെ ഒരു പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി നമ്മുടെ കേരളം മാറിയിരിക്കുന്നു എന്ന വാർത്തയ്ക്ക് സ്ഥിരീകരണം ഉണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും ചില ഏജൻസികളും കിണഞ്ഞുപരിശ്രമിച്ചുകൊണ്ടണ്ടണ്ടണ്ടണ്ടിരിക്കവേയാണ് ഒരു തിരോധാന വാർത്ത പൊട്ടിവീണത്. മലബാർ പ്രദേശത്തുനിന്നുള്ള ഈ ഇരുപത്തിയൊന്ന് പേരുടെയും ദുരൂഹ തിരോധാനം സംബന്ധിച്ചുള്ള ചർച്ചകളിലെമ്പാടും അഭ്യൂഹങ്ങളും അനുമാനങ്ങളും അനിശ്ചിതത്വവുമാണ് നിറഞ്ഞുനിൽക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഈ സംഘം ജിഹാദി ആവേശത്തിൽ 'അധർമ്മ'ത്തിനെതിരേ വിശുദ്ധ പോരാട്ടത്തിനായി പുറപ്പെട്ടു പോയതാണോ? അതല്ല, തൊഴിൽ ണ്ടണ്ടതേടി ഗൾഫ് മേഖലയിലേക്ക് കുടിയേറിയതാണോ? അതുമല്ല, 'ദാറുൽകുഫ്‌റി'ൽനിന്നും ദാറുൽ ഇസ് ലാമിലേക്ക് ഹിജ്‌റ പോയതാണോ? യാഥാർത്ഥ്യം ഇപ്പോഴും കരയ്ക്കണയാതെ ഓളപ്പരപ്പിൽതന്നെ തങ്ങിനിൽക്കുകയാണ്. കേരളത്തിലെ മുസ് ലിം സംഘടനകൾ പതിവുപോലെ തങ്ങൾ അപരാധിയല്ലെന്നുള്ള സത്യവാങ്മൂലം സമൂഹമധ്യേ സമർപ്പിച്ചും പരസ്പരം പഴിചാരി തെറ്റുകാരനെ ചൂണ്ടിപ്പറയുന്ന പതിവുപരിപാടി ആവർത്തിച്ചും രംഗം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഈ കുളിപ്പുരയിൽ എല്ലാവരു ഉടുക്കാത്തവരാണ് എന്നതാണ് യാഥാർത്ഥ്യം.
ഉൽപതിഷ്ണു ആശയങ്ങളും പരിഷ്‌കരണസംരംഭങ്ങളുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടന്നുവന്ന പ്രസ്ഥാനങ്ങളും മതയാഥാസ്ഥിതികർ എന്ന വിളിപ്പേരുള്ള പാരമ്പര്യവാദികളും ഒരുപോലെ കോർപ്പറേറ്റ്‌വത്കരിക്കപ്പെട്ട ലിമിറ്റഡ് കമ്പനികളായി മാറിയതിന്റെ ഭവിഷ്യത്തുകളാണ് പല രൂപത്തിൽ ഇവിടെ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തിനുവേണ്ടി മുഖ്യധാരയിൽ നീതിയുടെ ശബ്ദമായി പ്രവർത്തിച്ചിരുന്ന 'സ്വദേശാഭിമാനി' അടക്കമുള്ള മാധ്യമസംരംഭങ്ങളും ശ്രീനാരായണഗുരു 1905-ൽ കൊല്ലത്ത് നടത്തിയ വ്യവസായ എക്‌സിബിഷന്റെ മാതൃകയിൽ 1933-ൽ ഏറിയാട് മതസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച, ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാർഷികമേളകളും വിദ്യാഭ്യാസ സർവ്വേകളും നടത്തിയിരുന്ന മതസംഘടനാപാരമ്പര്യത്തിൽനിന്നും പൊതുവിദ്യാലയങ്ങൾ വഴികേടിന്റെ കേന്ദ്രങ്ങളാണെന്ന നിലപാടു സ്വീകരിച്ച് ആടുജീവിതവുമായി ആശ്രമങ്ങളിലേക്ക് ഉൾവലിയുന്ന ഒരു ഇസ്‌ലാമിന്റെ പരിണാമദശയിലാണ് നാമിന്നുള്ളത്. അതുപോലെതന്നെ 16-ാം നൂറ്റാണ്ടിൽ പൊന്നാനിയിൽ ആരംഭിച്ച പാരമ്പര്യ മതപാഠശാലയിലാണ് കേരളത്തിന്റെ പ്രഥമ ചരിത്രകൃതിയായ 'തുഹ്ഫതുൽ മുജാഹിദീനും' 'ഫത്ഹുൽ മുബീൻ' അടക്കമുള്ള സമരകാവ്യങ്ങളും വിരചിതമായത്. പൊന്നാനിയുടെ വൈജ്ഞാനിക പാരമ്പര്യത്തിണ്ടണ്ടണ്ടണ്ടണ്ടണ്ടന്റെ ഇങ്ങേത്തലയ്ക്കൽ ഇന്ന് നാം കാണുന്നത് കോടികളുടെ ബജറ്റിൽ 'തിരുകേശ'ത്തിന്റെ പ്രദർശന കുടീരവുമായി പൊന്തിവരുന്ന മുടിപ്പള്ളിയാണ്. ആധുനികതയിൽനിന്നും ഉത്തരാധുനികതയിലേക്ക് മുസ്‌ലിം സമൂഹം വളരുകയാണ് എന്ന് ഈ പരിണാമപ്രക്രിയയെ ചില തിയറിസ്റ്റുകൾ സിദ്ധാന്തവത്കരിച്ചേക്കാം. അടിക്കുറിപ്പായി പാവം ഫുക്കോയും ചിലപ്പോൾ അഗമ്പനും കടന്നു വന്നേക്കാം. ഇതിനിടയിൽ സത്യം തിരയുന്നവൻ ഒരുപക്ഷേ, ഉന്മാദിയെപ്പോലെ വിഭ്രാന്തിയിൽ അകപ്പെട്ടുപോകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടണ്ടണ്ടണ്ട്.
