'ഇന്ത്യൻ മാധ്യമങ്ങളുടെ വിശ്വാസ്യത്തകർച്ച' ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിന്ന്. സോഷ്യൽ മീഡിയയുടെ ഇഷ്ടപ്പെട്ട വിഷയംകൂടിയാണിത്്. നമ്മൾ ഈ വിഷയം ചർച്ചചെയ്യുന്ന സാഹചര്യം ഒരുപക്ഷേ, ലോകത്തിലെതന്നെ 'ദി മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയ്സ് ഫോർ ജേണലിസം' എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കാലത്താണ്. ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ പത്രസ്വാതന്ത്ര്യസൂചികയിലെ സ്ഥാനം എന്നു പറയുന്നത് 150 ആണ്. 2020-ൽ ഇത് 142 ആയിരുന്നു.
ഈ വിശ്വാസ്യത (Credibility) തകർന്നതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം മാധ്യമങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമാണോ? മറ്റാർക്കൊക്കെ അതിൽ പങ്കുണ്ട്? വേറെ ആരൊക്കെയാണ് ഈയവസ്ഥയുടെ സ്റ്റേക് ഹോൾഡേഴ്സ്. ഇതെല്ലാം നമ്മൾ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇപ്പോൾ നമുക്കറിയാം നമ്മുടെ നാട്ടിലെ ഒരു സാഹചര്യത്തിൽ യാതൊരു ഒളിവും മറവും ഇല്ലാതെതന്നെ മാധ്യമങ്ങൾ വളരെ കൃത്യമായി പക്ഷം പിടിക്കുന്ന, ഏതെങ്കിലും ഒരാശയത്തിന്റെ പ്രചാരകരായി മാറുന്ന ഒരു അവസ്ഥയുണ്ട്. ഈയൊരു സാഹചര്യത്തിലേക്ക് ഇന്ത്യൻ മാധ്യമങ്ങൾ എത്തിയതിനെക്കുറിച്ചാണ് നമ്മളിന്നു ചർച്ചചെയ്യുന്നത്. ഇങ്ങനെ പറയുമ്പോൾതന്നെ ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങളും നമുക്ക് പ്രതീക്ഷയർപ്പിക്കാനാവാത്ത തരത്തിൽ തകർന്നുപോയി എന്നൊരു അർത്ഥം ഉണ്ടോ? അങ്ങനെയൊരു സാഹചര്യം യഥാർത്ഥത്തിൽ ഉണ്ടോ?
എന്തായാലും ഇന്നീ വിഷയത്തെക്കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും യോഗ്യരായ വ്യക്തികൾതന്നെയാണ് നമ്മോടൊപ്പം ഉള്ളത്. നമ്മുടെ പാർലമെന്റംഗം ജോൺ ബ്രിട്ടാസിൽനിന്നുതന്നെ തുടങ്ങാം.
