നുണയുടെ ജീവനശാസ്ത്രം

Society

നുണയുടെ ജീവനശാസ്ത്രം


ഏത് നുണയും വിശ്വസിച്ച് എടുത്തുചാടുന്ന മനുഷ്യനെ പരിഹാസപൂർവം വിമർശിക്കുന്നു, വിഖ്യാത ചലച്ചിത്രകാരനും പത്രപ്രവർത്തകനുമായ ഓർസൺ വെല്ലിസ് (Orson Welles). ഇത് ബോധ്യപ്പെടുത്താൻ മറ്റൊരു പറ്റിക്കൽ (hoax) തന്ത്രത്തെയാണ് അദ്ദേഹവും തെരഞ്ഞെടുക്കുന്നത്. 1938- ൽഭൂമിയിൽ ചൊവ്വാഗ്രഹജീവികളുടെ ആക്രമണം (Marsian attack) ഉണ്ടായതായി അമേരിക്കൻ റേഡിയോയിൽ അദ്ദേഹം ഒരു 'വാർത്ത' പ്രക്ഷേപണം ചെയ്യുന്നു. കേട്ടവരെല്ലാം ഇത് സത്യമാണെന്ന് വിശ്വസിച്ചു. ലോകമെമ്പാടും ഈ പരിഭ്രാന്തി പടർന്നു. മാസങ്ങൾക്ക് ശേഷം യൂറോപ്പിലെ ഒരു പ്രസംഗത്തിൽ അഡോൾഫ് ഹിറ്റ്‌ലറും വാർത്ത പങ്കുവെച്ചു. യഥാർത്ഥത്തിൽ എച്ച് ജി വെൽസിന്റെ 'വാർ ഓഫ് ദി വേൾഡ്‌സി' ന്റെ റേഡിയോ അവതരണമായിരുന്നു ഇത്. ഒരു ന്യൂസ് ബുള്ളറ്റിന്റെ മാതൃകയിൽ രൂപാന്തരം വരുത്തിയാണ് ഓർസൺ വെല്ലിസ് ഇത് അവതരിപ്പിച്ചതെന്നു മാത്രം. ഇടവേളകളിൽ മറ്റ് റേഡിയോ സ്‌റ്റേഷനുകളിലേക്ക് മാറുന്ന പ്രേക്ഷകർ ആമുഖം കേൾക്കാതെ വന്നതിനാൽ ഇത് യഥാർത്ഥ സംഭവത്തിന്റെ ന്യൂസ് ബുള്ളറ്റിനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു, അഥവാ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഥയും കബളിപ്പിക്കലും ചേർന്ന ഈ സമ്മിശ്രരൂപം അവധാനതയോടെ വാർത്തകളെ സമീപിക്കുവാൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

99. 99

സ്വന്തം വ്യക്തിത്വത്തെ ആനുപാതികമല്ലാത്തവിധം പുകഴ് ത്തുന്നത് സർവ്വസാധാരണമാണ്. അപേക്ഷകളിലെ ബയോഡാറ്റ പരിശോധിച്ചാൽ ഇത് മനസ്സിലാകും. എത്ര വലിയ കർമ്മപദ്ധതിയും ഏറ്റെടുക്കുന്നതിന് അനുയോജ്യനാണെന്ന പർവ്വതീകരണം ഇവയിൽ പൊതു സവിശേഷതയായിരിക്കും. ഒരു തരത്തിൽ, ഇത് നുണയാണ്. കാരണം പലരും അങ്ങനെയുള്ളവരല്ലെന്ന് അവരവർക്കുതന്നെ നന്നായി ബോധ്യമുണ്ട്. എങ്കിലും തൊഴിൽ ലഭിക്കുന്നതിന് ഇത് സഹായകരമാവും എന്ന് ഓരോരുത്തരും കരുതുന്നു. മറ്റൊരു തരം നുണയുണ്ട്; സ്വയം ഇകഴ്ത്തി അവതരിപ്പിക്കുക. കുറെക്കൂടി നിസ്സാരനായും, സൗമ്യനുമായി, അല്ലെങ്കിൽ അനാകർഷമായി. അതിലൂടെയും ജീവിതം അനായാസമാക്കാം. കടുത്ത ഉത്തരവാദിത്വങ്ങളിൽനിന്നും ഒരു ജീവനക്കാരന് ഈ ശേഷിക്കുറവിന്റെ ആനുകൂല്യത്താൽ രക്ഷപ്പെടാനായേക്കും. രാഷ്ട്രീയ പ്രവർത്തകർ വിനീതരും സൗമ്യരുമായിരിക്കുന്നതും സ്വയം ഇകഴ്ത്തലിന്റെ മറ്റൊരു തെളിവാണ്. അപകടകാരിയല്ലെന്നും സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് വിധേയനായി മാത്രമേ തുടരുകയുള്ളു എന്നുമുള്ള സന്ദേശമാണ് ഇതിൽ ലക്ഷ്യമിടുന്നത്. 'നമിക്കിൽ ഉയരാം, നടുകിൽ തിന്നാം' എന്ന മഹാകവി ഉള്ളൂരിന്റെ തത്ത്വത്തിൽ വിശ്വാസമുള്ളതിനാലാണ് ഈ അഭിനയവും പൊലിപ്പിച്ചെടുക്കുന്നത്.


Related Articles