അതെ, ശരിക്കും അതെന്താണ്?

Short Story

അതെ, ശരിക്കും അതെന്താണ്?


കച്ചേരിപ്പടിയിലെ ബസ്സ്റ്റാന്റ്. അതിനോടു ചേർന്ന് നേരേ ഒരു വഴിയുണ്ട്. കച്ചേരിറോഡ് എന്നാണു പേര്. കഷ്ടിച്ച് അഞ്ഞൂറു മീറ്റർ മാത്രം നീണ്ട് അത് ചെന്നെത്തുന്നത് പെരിയാറിന്റെ ഒരു കൈവഴിയുടെ അരികിലാണ്. അതിൽ നിന്നും ഇടത്തേക്കും വലത്തേക്കും ഉള്ള റോഡുകളിലൂടെ പരിസരപ്രദേശങ്ങളിലേക്കു പോകാം. അതുകൊണ്ടിതന്നെ സ്റ്റാന്റിൽ നിന്നും പുഴയോരത്തേക്കുള്ള ഈ വഴിയിൽ ടൂവീലറുകളും കാറുകളും സൈക്കിളുകാരും കാൽനടക്കാരും ഒക്കെയായി നല്ല തിരക്കാണെപ്പോഴും.

റോഡിനു സമാന്തരമായി പുഴയിലേക്ക് ഒരു തോട് പോകുന്നുണ്ട്. അതിപുരാതനമായ തോടാണത്. കച്ചേരിത്തോട് എന്നാണ് പണ്ടേ അതിനു പേര്. പണ്ട്പണ്ട് ജഡ്ജിയേമാൻമാരും കച്ചേരിയിലേക്കു വരുന്ന മറ്റു ഉദ്യോഗസ്ഥൻമാരും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അപ്പോത്തിക്കിരിയും ജീവനക്കാരും ഒക്കെ വള്ളങ്ങളിലും മറ്റും ഈ തോടിലുടെ സഞ്ചരിച്ചാണ് കച്ചേരിപ്പടിയിലെത്തിയിരുന്നത്.

റോഡിനും തോടിനും ഇടയിലെ ഇത്തിരി ഇടത്ത് സായാഹ്നങ്ങളിൽ പല പല സർക്കാർലാവണങ്ങളിൽ നിന്നും റിട്ടയർ ചെയ്തിരുന്നവരുടെ ഒരു സംഘം സന്ധ്യ കഴിഞ്ഞ് ഏഴ് ഏഴര മണി വരെ വർത്തമാനം പറഞ്ഞിരിക്കുമായിരുന്നു. എല്ലാവരും അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. പല പല രാഷ്ട്രീയ സാംസ്‌കാരിക ചിന്താഗതിക്കാരായിരുന്നു. അതു കൊണ്ടു തന്നെ അവർക്കിടയിൽ തർക്കങ്ങളും പതിവായിരുന്നു. മൂക്കിപ്പൊടിയുടെ രൂക്ഷഗന്ധവും ഇടയ്ക്കിടെ പരിസരത്തെ ഞെട്ടിച്ചുള്ള തുമ്മലിന്റെ ഉഗ്രവിസ്‌ഫോടനങ്ങളും അവിടെ പതിവായിരുന്നു.


Related Articles