ഉറയൽ

Short Story

ഉറയൽ


കട്ടിലിനടിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് വേലുക്കുട്ടി ആ പഴയ പെട്ടി പുറത്തെടുത്തത്. പെട്ടിതുറന്നപ്പോൾ മനസ്സിന് വല്ലാത്തൊരു കനം തോന്നി. ഇരുട്ടിലും ചുവന്ന കച്ചയുടെ സ്വർണ്ണക്കര തിളങ്ങി. അലമാരയിൽ അടുക്കിവച്ചിരുന്ന മുണ്ടുകളിലൂടെയൊന്ന് പരതിയപ്പോൾ കൈയിൽ കിട്ടിയ ഒറ്റമുണ്ടെടുത്തുടുത്ത് അതിനു മുകളിലായി കച്ച ഞൊറിഞ്ഞുടുത്തപ്പോൾ ആദ്യമായി ആ കച്ച കൈയിൽ കിട്ടിയത് വേലുക്കുട്ടി ഓർത്തുപോയി.

ഒരു വൈകുന്നേരമാണ് ഒരു സംഘം ആളുകൾ വേലുക്കുട്ടിയുടെ വീട്ടിലേക്ക് കടന്നുവരുന്നത്. വന്നവരുടെ കൂട്ടത്തിൽ ഒരാളുടെ കൈയിലൊരു തളികയുണ്ടായിരുന്നു. അതിലൊരു ഡബിൾ മുണ്ടും വെറ്റിലയും അടക്കയും പിന്നെ പത്ത് രൂപയും. അന്നത്തെ കാലത്ത് ഡബിൾ മുണ്ട് തന്നെ ആർഭാടമാണ്. അപ്പോഴാണ് ഒപ്പം പത്ത് രൂപയും.

“വാ… എന്താ വിശേഷിച്ച് എല്ലാവരും ഈ വഴിക്ക്” വേലുക്കുട്ടി അതും പറഞ്ഞ് ഉമ്മറത്തെ തിണ്ണയിലിരുന്നു. വന്നവരിൽ ചിലർ തിണ്ണയിലും മറ്റ് ചിലർ പടികളിലുമായി സ്ഥാനംപിടിച്ചു.


Related Articles