അൺപ്ലഗ്‌ഡ്

Short Story

അൺപ്ലഗ്‌ഡ്


ഓഫീസിലേക്ക് നടക്കുമ്പോൾ ദേവിന്റെ ഓരോ ചുവടിനും മുൻപേ തറയിൽ നീലവെളിച്ചത്തിലുള്ള വരകൾ തെളിയുന്നുണ്ടായിരുന്നു. അവൻ അടുത്തതായി ഏത് വാതിലിലൂടെ കടക്കും ഇടനാഴിയിൽ നിന്ന് എന്ത് കുടിക്കും ഏത് കസേരയിലിരിക്കും എന്നൊക്കെ കെട്ടിടത്തിലെ 'ഓട്ടോ-ആക്ട്' സിസ്റ്റം സെക്കൻഡുകൾക്ക് മുൻപേ വരച്ചുകാണിക്കുകയാണ്.

ആ വരകൾക്ക് മീതെക്കൂടി നടന്ന് അവൻ തൻ്റെ ഡെസ്കിന് മുന്നിലെത്തി. നഗരത്തിലെ ഓരോ മനുഷ്യന്റെയും ജീവിതം അവരുടെ അബോധമനസ്സിലെ ചോയ്സുകൾപോലും മുൻകൂട്ടി പ്രവചിക്കുന്ന 'പ്രെഡിക്റ്റീവ് ബിഹേവിയറൽ സിസ്റ്റത്തിലെ' സീനിയർ അനലിസ്റ്റാണ് ദേവ്. ലക്ഷക്കണക്കിനാളുകളുടെ ദൈനംദിന തീരുമാനങ്ങൾ, വൈകാരിക മാറ്റങ്ങൾ, യാത്രാശീലങ്ങൾ തുടങ്ങി വ്യക്തിപരമായ പെരുമാറ്റമാതൃകകൾ വരെ ബിഗ്ഡാറ്റ അൽഗോരിതങ്ങൾ വിശകലനം ചെയ്‌താണ് സിസ്റ്റം പ്രോസസ്സ് ചെയ്യുന്നത്. ഇവിടെ ആരും സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ടതില്ല. പകരം ഡാറ്റാമോഡലിംഗ് നിർദ്ദേശിക്കുന്ന വഴികളിലൂടെ ജീവിച്ചുപോകുക മാത്രമാണ് ഓരോരുത്തരും ചെയ്യുന്നത്.

അവൻ മുന്നിൽ കാണുന്ന തിളങ്ങുന്ന സ്ക്രീനിലേക്ക് നോക്കി. ആയിരക്കണക്കിന് ആളുകളുടെ ഓരോ നിമിഷത്തെയും കണക്കുകൂട്ടലുകൾ അവിടെ തെളിഞ്ഞു നിൽക്കുന്നുണ്ട്.


Related Articles