അലകൾ

Short Story

അലകൾ


ഇതാണ് എന്റെ വീട്ടിലേക്ക് വരാനുള്ള ഗെയ്റ്റ്. ഇതിന്റെ കുറ്റിയിടാറില്ല. പകൽ മുഴുവൻ തുറന്നു കിടക്കും. കൊളുത്ത് ഒന്ന് മെല്ലെ ഉയർത്തിയാൽ മതി. ഗെയ്റ്റ് നിങ്ങളുടെ മുമ്പിൽ തുറന്നുവരും. അതെ, അങ്ങനെതന്നെ. വീടിന്റെ മുറ്റംവരെ വെട്ടുകല്ലുകൾ പതിച്ച നടവഴിയുണ്ട്.

വന്നോളൂ. ഈ കഥയിലെ കഥാപാത്രമായ ഞാൻ വീടിന്റെ വരാന്തയിൽ ഇരിക്കുന്നുണ്ട്. കഥാപാത്രമെന്ന് പറയാനൊരു കാരണമുണ്ട്. കഥയെഴുതുന്ന ആളല്ല കഥാപാത്രമായ ഞാൻ എന്ന് സൂചിപ്പിക്കാനാണിത്. കഥ എഴുതുന്ന ആളിന് പറയാനുള്ള വിചിത്രമായ ചില ആശയങ്ങളും അഭിപ്രായങ്ങളും ചിലപ്പോൾ കഥയിലൂടെ അയാൾ പറഞ്ഞെന്നിരിക്കും. അങ്ങനെയൊരു സ്വാതന്ത്ര്യം എഴുത്തുകാരനുണ്ടെന്ന് കരുതിയാൽ മതി.

ഇതാണെന്റെ വീട്. കാണുന്നില്ലേ, ഞാൻ ഈ ചെറിയ വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ട്. അടച്ചിട്ട കാലമായതിനാൽ അത്യാവശ്യങ്ങൾക്ക് മാത്രമേ ഞാൻ പുറത്തു പോകാറുള്ളൂ; രാവിലത്തെ നടത്തമൊഴിച്ച്. അത് എനിക്ക് അത്യാവശ്യകാര്യം തന്നെയാണ്. വീട്ടിൽ ഞാൻ മുഖാവരണം ഉപയോഗിക്കാറില്ല. ഇരിപ്പിടത്തിനരികെ, ഒരെണ്ണം വെയ്ക്കും. ഗെയ്റ്റ് തുറന്ന് ആരെങ്കിലും വരുകയാണെങ്കിൽ ഉപയോഗിക്കാനാണ്.


Related Articles