തങ്കം

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ,

ഒരു കഥ പറയാം. കേള്‍ക്കാന്‍ അപേക്ഷ.

കവികളെല്ലാം ചുറ്റുംനിന്നു വെമ്പലോടെ വാഴ്ത്തത്തക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യസമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങള്‍ വിശ്വസിച്ചുപോയിട്ടുണ്ടെങ്കില്‍ അതൊരു വലിയ തെറ്റുതന്നെയാണ്. സൗന്ദര്യാരാധകന്മാരായ നമ്മുടെ കവികളാരുംതന്നെ അവളെ കണ്ടുകാണുകയില്ല.

എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിന്റെ വെള്ള മാത്രമേയുള്ളു. പല്ലും നഖങ്ങളുംകൂടി കറുത്തതാണ്.


Related Articles