ശാന്തേടത്തിയെ സ്വന്തം ജീവനേക്കാളും ഇഷ്ടമായിരുന്നു, സുന്ദരേട്ടന്; അവരെ ഒരുനേരം പോലും പിരിഞ്ഞിരിക്കാനാവത്ത വിധം.
ശാന്തേടത്തി മൂന്ന് പെറ്റു. നാലാമത്തേതും പെണ്ണായപ്പോൾ സുന്ദരേട്ടനോട് കയർത്ത് അവർ പ്രസവമങ്ങ് നിർത്തി.
അതിൽ പിന്നെയാണ് സുന്ദരേട്ടന് ശാന്തേടത്തിയെ പിരിഞ്ഞിരിക്കാനാവത്ത വിധം ഇഷ്ടം കൂടിക്കൂടി വന്നത്. പിന്നെ ഒരു പണിക്കും പോവാതെ സുന്ദരേട്ടൻ വീട്ടിൽ ഒരേയൊരു ഇരിപ്പ് തുടർന്നു. ശാന്തേടത്തി ഉമ്മറത്താണെങ്കിൽ അവിടെ, അടുക്കളയിലാണേൽ അവിടെ, ഇതിനിടെ കുട്ടികൾ വിശന്നു കരയാൻ തുടങ്ങി. വീട്ടിൽ പട്ടിണിയായി. ഗതിമുട്ടിയപ്പോൾ ശാന്തേടത്തി ടൗണിൽ ചില വീടുകളിൽ പണിക്ക് പോവാൻ തുടങ്ങി. കൂടെ സുന്ദരേട്ടനും ഇറങ്ങും. ബസ്സിൽ കയറിയാൽ മുമ്പിൽ ശാന്തേടത്തിയെ ബ്ലോക്ക് ചെയ്ത് ഒരു നിൽപ്പാണ്.
ഒരാളും, അറിയാതെ പോലും അവരുടെ ശരീരത്തിൽ ഒന്നു തട്ടിേപ്പാവുന്നത് സുന്ദരേട്ടന് സഹിക്കില്ല. അത്രക്ക് സ്നേഹമായിരുന്നു സുന്ദരേട്ടന്.
