ഉണർന്നപ്പോൾ മണി ഏഴ്. ഉച്ചയ്ക്ക് മൂന്ന് മണിക്കേ എയർപോർട്ടിൽ എത്തേണ്ടതുള്ളൂ. അഞ്ചിനാണ് റിട്ടേൺ ഫ്ലൈറ്റ്. മനഃപൂർവം എടുത്തതാണ് അങ്ങനെ. പദ്മിനിയാന്റിയെ കാണണം, അതിനുള്ള സമയം വേണം.
കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ താഴത്തെ റെസ്റ്റോറന്റിൽ എത്തിയപ്പോൾ ഭയങ്കര തിരക്ക്. ശനിയാഴ്ചയാണ് എന്നോർത്തു. പദ്മിനിയാന്റിയെ ഒന്ന് വിളിക്കാം. വരുമെന്ന് അറിയിച്ചിരുന്നു. എന്നാലും വിളിച്ചിട്ടു പോകുന്നതാവും ബുദ്ധി എന്ന് തോന്നി.
