റോസയ്ക്കിടാൻ ആട്ടിൻകാട്ടം പെറുക്കി തിരിച്ചു വീട്ടിലെത്തിയ ചീമോനെ കാത്തിരുന്നത് അമ്മച്ചിയുടെ കെറുവാണ്.
''ആ വെടിമാത്തന്റെ മോൻ നിന്നേം തിരക്കി വന്നായിരുന്നു.''
ചെടിക്ക് കാട്ടം ഇടുന്നതിനിടയിൽ, അരുണെന്തിനാണിപ്പോ തന്നെ തിരക്കിയതെന്ന് ചീമോന് മനസ്സിലായി. ഉണ്ടയ്ക്കേ ആകൂ. അവന്റെ കല്യാണം കഴിഞ്ഞിടയ്ക്കായിരുന്നല്ലോ.
ഇപ്പോ വണ്ടീമെടുത്തു വിട്ടാ സ്‌കൂൾ വളവിനപ്പുറം അവൻ പോയിട്ടുണ്ടാവില്ല.
