ഒപ്പീസ്‌

Short Story

ഒപ്പീസ്‌


ള്ളും കുടിച്ചേച്ച് നാലുകാലിൽ കേറിവന്ന ഒരു പാതിരക്കാണ് കതകു തുറന്നുകൊടുത്ത അമ്മച്ചിയുടെ ചന്തിക്കിട്ട് അപ്പൻ തൊഴിച്ചതും തെറിച്ചുവീണ അമ്മച്ചി ഒതുക്കുകല്ലേൽ തലതട്ടി ചോരവാർന്ന് ചത്തുപോയതും. അതുകണ്ട് വലിയവായിൽ കരഞ്ഞ് അമ്മച്ചിയെ പൂണ്ടടക്കം കെട്ടിപിടിച്ച് കരഞ്ഞ് തളർന്ന എന്നെ കവച്ചു വെച്ചോണ്ടാ അപ്പൻ, അടുക്കളയിലെ അരിപ്പാത്രത്തിൽ അമ്മച്ചി 'ഇനിയീ പൊന്നും കൂടിയേ ബാക്കിയൊള്ളെ'ന്നും പറഞ്ഞ് ഒളിപ്പിച്ച്‌വച്ചാരുന്ന കുഞ്ഞുമൊട്ടുകമ്മലും എടുത്തോണ്ട് ആ പാതിരയിൽതന്നെ ഒതുക്കു കല്ലിറങ്ങി എങ്ങാണ്ടോ പോയത്. പിറ്റേന്ന് രാവിലെവരെ അമ്മച്ചീ.... അമ്മച്ചീന്ന് തൊള്ള കാറി തളർന്നുറങ്ങിയ എന്നെ കനംവെച്ച അമ്മച്ചീടെ നെഞ്ചത്ത് നിന്ന് അടർത്തിമാറ്റിയത് അയലോക്കത്തെ അപ്പാപ്പനും ചേടത്തീമാണ്. ചേടത്തി വീട്ടീക്കൊണ്ടോയി അമ്മച്ചീടെ ചോരവീണ് കനച്ച എന്റെ വെള്ളഷിമ്മീസ് ഊരിമാറ്റി മോത്തും തലമുടീലും ഒക്കെ കട്ടപിടിച്ച ചോര കഴുകിക്കളഞ്ഞ് വേറെ ഉടുപ്പിടീച്ച് കുറേക്കഴിഞ്ഞ് ഉമ്മറത്ത് കൊണ്ടു വന്നപ്പോഴേക്ക് ആരാണ്ടൊക്കെയോ അമ്മച്ചിയെ കുളിപ്പിച്ച് മന്ത്രകോടിയൊക്കെ ഉടുപ്പിച്ച് തലയിൽ വെളള ഷാളും പൂക്കളുമൊക്കെ കൊണ്ട് അലങ്കരിച്ച് സുന്ദരിയാക്കി ഒരു പെട്ടിയിൽ കിടത്തിയിരിക്കുന്നു. ഇതെന്നാ അമ്മച്ചി കല്യാണപ്പെണ്ണായോന്ന് ചിന്തിച്ച് അമ്മച്ചീടടുത്തേക്ക് ഓടാൻ കുതറിയപ്പോ ചേടത്തി വിട്ടില്ല. അപ്പനെ അവിടെങ്ങും കണ്ടില്ലാരുന്നു അപ്പോഴൊന്നും. പിന്നീട് പള്ളീലച്ചനും കൂട്ടരുമെല്ലാം വന്ന് ഏതാണ്ടൊക്കെ പ്രാർത്ഥിച്ചേച്ചും വച്ച് അമ്മച്ചിയെ കെടത്തിയ പെട്ടീം തലേൽവെച്ച് പോയപ്പോഴും എന്റമ്മച്ചീം അപ്പനുമെന്ത്യേ ചേടത്തീന്നും ചോദിച്ച് ചേടത്തീടെ മടീല് ചുരുണ്ടൊണങ്ങി ഇരുപ്പായിരുന്നു ഞാൻ.

''മരണം വരുമൊരു നാൾ

ഓർക്കുക മർത്യാ നീ,


Related Articles