നീതു

Short Story

നീതു


അഡ്വക്കേറ്റ് ഗീത വിശ്വനാഥിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി കോടതിയ്ക്ക് മുന്നിൽ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ നീതുവിന്റെ ശബ്ദം വളരെയധികം ഉച്ചത്തിലായിരുന്നു. മുറിവേൽക്കപ്പെട്ട വിശുദ്ധ പുരുഷന്റെ വേദനയോടെ വിസ്താരക്കൂട്ടിൽ തളയ്ക്കപ്പെട്ട വൃദ്ധന്റെ ആശങ്കകൾക്ക് മുന്നിലേക്ക് വീണ അവളുടെ ഓരോ വാക്കുകളും അയാളിൽ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീക്ഷകൾ നൽകിത്തുടങ്ങി.

മഹാരാജാസിലെ കലാലയ ജീവിതത്തിനും തുടർന്നുള്ള രണ്ട് വർഷത്തെ കൊച്ചിയിലെ സഹവാസത്തിനും ശേഷം തിരികെ നാട്ടിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ കൈയിലൊരു പിജി സർട്ടിഫിക്കറ്റും മൂന്നാം അദ്ധ്യായത്തിലേക്ക് എഴുതി നിർത്തിയ ഒരു നോവലും മാത്രമാണ് വിവേകിനൊപ്പമുണ്ടായിരുന്നത്. എംഎ മലയാളത്തിലേക്കുള്ള എടുത്തുചാട്ടം വിവേകിലെ എഴുത്തുകാരനെ പഴയതിനേക്കാൾ മെച്ചപ്പെടുത്തിയിരുന്നു. തുടങ്ങി വെച്ച നോവലിന്റെ നിർവൃതിയിലാണ് വീട്ടിലേക്ക് ചേക്കേറിയതെങ്കിലും അഡ്വക്കേറ്റ് അഞ്ജലി ദാസ് മാത്രമാണ് കൊച്ചിയിലും നാട്ടിലും അവനെ വിടാതെ കുഴപ്പിച്ചുകൊണ്ടിരുന്നത്. എഴുത്തു നേരങ്ങളിൽ പലപ്പോഴും വിവേകും അഞ്ജലിയും പരസ്പരം സംസാരിക്കാറുണ്ട്. കലഹിക്കാറുണ്ട്. സ്നേഹിക്കാറുണ്ട്.

നോവലിലെ മുഖ്യകഥാപാത്രമാണ് ജൂനിയർ അഡ്വക്കേറ്റ് അഞ്ജലി ദാസ്. ഹോസ്റ്റൽ പശ്ചാത്തലത്തിൽ നടക്കുന്ന കൊലപാതകത്തിലേക്കും തുടർന്നുള്ള അന്വേഷണങ്ങളിലേക്കും അവിചാരിതമായി എത്തിച്ചേരുന്ന അഞ്ജലിയിലൂടെയാണ് നോവലിന്റെ കഥാഗതി. കൊലപാതകവും വിചാരണയുമൊക്കെ വിശദീകരിക്കുമ്പോൾ തക്കതായ നിയമവശങ്ങളും കോടതിയുടെ നടപടിക്രമങ്ങളും കൃത്യമായി അവതരിപ്പിക്കേണ്ടതുണ്ടെന്ന കണക്കുകൂട്ടലുകൾ വിവേകിനുണ്ടായിരുന്നു. പോരാത്തതിനു അഞ്ജലി ദാസ് പല സാഹചര്യങ്ങളിലും വിവിധ നിയമസാധ്യതകളെ കുറിച്ച് നോവലിലെ പല ഭാഗങ്ങളിലും പലപ്പോഴായി സംസാരിക്കുന്നുമുണ്ട്.


Related Articles