നീലിമദത്ത

Short Story

നീലിമദത്ത


“നിനക്കുമാത്രം അറിയുന്ന രഹസ്യം എന്തെങ്കിലും ഉണ്ടോ ജീവിതത്തിൽ? നീ പറഞ്ഞാലല്ലാതെ രണ്ടാമതൊരാൾക്കറിയാൻ നിവൃത്തിയില്ലാത്ത ഒന്ന്? ഉം?”

ഒരിക്കൽ നീലിദീദി ചോദിച്ചു. പതിവില്ലാത്ത ഒരുതരം കൂർത്ത​നോട്ടത്തോടെ. അങ്ങനെ ഒരു രഹസ്യം എനിക്കുണ്ടോ? ജീവിതത്തെ ഒന്ന് വേഗതയിൽ പിറകോട്ട് കറക്കി. ഉവ്വ്! ഉണ്ടായിരുന്നു. അത് പക്ഷേ, പുറത്താക്കേണ്ടിവന്നല്ലോ! അതുകൊണ്ടെന്താ.. ഇതുപോലെ ഒറ്റയ്ക്കായി.

“ഇല്ല! ഇല്ല നീലിദീദീ...”

“ഹ ഹ! അങ്ങനെയൊന്ന് ഉള്ളിലിട്ട് നീറി ജീവിക്കേണ്ടിവരുന്നവരാടോ ഏറ്റവും ശപിക്കപ്പെട്ടവർ.”


Related Articles