"സന്ധ്യ കഴിഞ്ഞ് ആ വഴി പോണ്ട"
ശാന്തി ആങ്ങളയുടെ മകൻ അപ്പുണ്ണിയോട് പറഞ്ഞു.
"ഇല്ലപ്പച്ചീ എനിക്ക് പേടിയില്ലാ.."എന്ന് പറഞ്ഞ് അവൻ വേഗം മുന്നോട്ട് നടന്നു. മേഘങ്ങൾ ഇരുണ്ടുമൂടി തുടങ്ങി. ചുറ്റും ഇരുട്ടിൻ്റെ ഒച്ചമാത്രം കേൾക്കെ അപ്പുണ്ണി പോയ വഴി നോക്കിക്കൊണ്ട് പ്രാർത്ഥനയോടെ ശാന്തി നിന്നു.
കൃത്യമായി പറഞ്ഞാൽ നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് ശാന്തിയും ചേച്ചി സതിയും ചേട്ടൻ കൃഷ്ണൻകുട്ടിയും സ്കൂൾ വിട്ടുവന്ന ഒരു ദിവസം അപ്പൂപ്പൻ അമ്മൂമ്മയോട് പറയുന്നത് കേട്ടാണ് അവർ കഥ അറിയുന്നത്.
