''കുഞ്ഞാ...''
ലൈല മൃദുലമായി വിളിച്ചതുകേട്ട് ഭാർഗവൻ പൊട്ടിച്ചിരിച്ചുപോയി. പത്തറപത് വയസ്സായോനെ കുഞ്ഞാന്ന്, ഇതുനല്ല കഥ! ഇതിനാണോ ഇരുനൂറ്റമ്പത് ഗൂഗിൾപേയും ചെയ്ത് ഇരുട്ടാവാൻ കാത്തുനിന്നത്.
നിനക്കെന്നെപ്പറ്റി എന്തറിയും പെണ്ണേ എന്ന് പറയാനാഞ്ഞതും ഭാർഗവൻ വിഴുങ്ങി. ആദ്യമേ ചടപ്പിക്കണ്ട.
അപ്പുറത്തെ മൗനം ഭാർഗവന്റെ നെഞ്ചിടിപ്പ് കൂട്ടി. ഫോൺ കട്ടാക്കിയോ?
