എം മുകുന്ദനും ഭാസ്‌കരനും

Short Story

എം മുകുന്ദനും ഭാസ്‌കരനും


ഭാഗം ഒന്ന്:

1979

മർമഗോവയിൽനിന്ന് 500 മൈൽ അകലെ അറബിക്കടലിൽ 18 ഡിഗ്രി അക്ഷാംശത്തിലും 84 ഡിഗ്രി രേഖാംശത്തിലുമായിരുന്നു അപ്പോൾ കപ്പൽ. കൈരളി ചരക്കുകപ്പലിൽനിന്ന് റേഡിയോ ഓഫീസർ ബേബി സെബാസ്റ്റ്യൻ ജിബൂട്ടി ഷിപ്പിങ് ഏജന്റ് മിറ്റ്‌കോസിലെ മാനേജർക്കുള്ള സന്ദേശം നൽകുന്നത് പറഞ്ഞ ഷെഡ്യൂളിൽ മാറ്റമുണ്ടെന്നും ഒരു ദിവസം വൈകി ജൂലായ് എട്ടിനേ കപ്പൽ ആഫ്രിക്കൻ തീരത്തെ ജിബൂട്ടിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുകയുള്ളൂ എന്നറിയിക്കാനാണ്. എൻജിൻ റൂമിലെ ഒരു ബോയ്‌ലർ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും റിപ്പയർ കഴിഞ്ഞയുടൻ പുറപ്പെടുമെന്നും ബേബി സെബാസ്റ്റ്യൻ അറിയിച്ചു.

തികച്ചും ഔദ്യോഗികമായ ആ സന്ദേശം മതിയായിരുന്നെങ്കിലും കേരളത്തിൽനിന്നും ഉള്ള കപ്പലായതിനാലാണ് മിറ്റ്‌കോസിലെ മലയാളി റേഡിയോ ഓപ്പറേറ്റർ അഷ്‌റഫ് ഇടയ്‌ക്കൊക്കെ ബേബി സെബാസ്റ്റ്യനുമായി ബന്ധപ്പെടാൻ ശ്രമിച്ചത്. പക്ഷേ, പിന്നെ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അറിയിച്ച പ്രകാരം എട്ടിനും കൈരളി എത്തിയില്ല. രണ്ടു ദിവസം കൂടി കാത്തിരുന്ന് ജൂലായ് പത്തിന് കപ്പൽ എത്തിയില്ലെന്നും അസ്വാഭാവികമെന്നും ഷിപ്പിങ് ഏജന്റിനെ വിവരമറിയിച്ചു.


Related Articles