കാറ്റുണ്ടോ കടലുണ്ടോ?

Short Story

കാറ്റുണ്ടോ കടലുണ്ടോ?


ഒരിടത്ത് ഒരു ഭ്രാന്തനുണ്ടായിരുന്നു.

പൊതുവെ ഭ്രാന്തന്മാർ രണ്ടു തരത്തിലുണ്ട്. വേഷംകൊണ്ടും വർത്തമാനംകൊണ്ടും പെട്ടെന്ന് തിരിച്ചറിയുന്നവരാണ് ആദ്യ വിഭാഗം. അവരെ ലൈസൻസ്ഡ് ഭ്രാന്തന്മാരെന്ന് വിളിക്കാം. രണ്ടാം വിഭാഗത്തിലുള്ള പാർട്ടിയാണ് നമ്മുടെ ഭ്രാന്തൻ. കണ്ടാൽ ഭ്രാന്തനെന്ന് തോന്നുകയേ ഇല്ല. നമ്മളെയൊക്കെപ്പോലെത്തന്നെ! നല്ല വസ്ത്രമേ ധരിക്കൂ. നല്ല വർത്തമാനമേ പറയൂ. നല്ല വാഹനത്തിലേ സഞ്ചരിക്കൂ. ഉറക്കം കുറവാണെങ്കിലും നല്ല വീടുണ്ട്. വീട്ടിൽ ഷവറുണ്ട്. ഷവറിൽ രണ്ടു നേരം സുലഭമായി കുളിക്കും. ഭക്ഷണം കഴിക്കും. ഭാര്യയുണ്ട്. കുട്ടികളുണ്ട്. വീട്ടുകാരുണ്ട്. അവരിൽ കലക്ടർമാരുണ്ട്, ജഡ്ജിമാരുണ്ട്, പെട്ടിപ്പീടികക്കാരുണ്ട്, കഥാകൃത്തുക്കളുണ്ട്, സൈക്യാട്രിസ്റ്റുകളുണ്ട്, അദ്ധ്യാപകരുണ്ട്, രാഷ്ട്രീയക്കാരുണ്ട്.

ഇങ്ങനെയുള്ള ഒരാളെ ഭ്രാന്തനെന്ന് എങ്ങനെ വിളിക്കും? ഈ കഥ വായിച്ചുകഴിയുംവരെ ദയവായി ക്ഷമയോടിരിക്കണം. കേറി അഭിപ്രായം പറയരുത്.


Related Articles