"ആരുമില്ലാത്ത കടല്‍ക്കര. അവിടെയിരുന്ന് കടലുകാണുക. ഇടക്കാലത്തെപ്പോഴോ ഊര്‍മിളയില്‍ കയറിക്കൂടിയ മോഹമാണ്."
മോഹം എന്ന വാക്കില്‍ ഉടക്കി സേതു നിന്നു. പറയാന്‍ തുടങ്ങിയതെല്ലാം വിസ്മരിച്ച് 'മോഹം' എന്നയാള്‍ ഒന്നിലധികം തവണ ഉച്ചരിച്ചു. പരാജയപ്പെട്ടവരുടെ ജാതകക്കുറിപ്പുകൾ അവഗണിച്ച ചരിത്രലിഖിതംപോലെ തൻ്റെ ജീവിതം അയാൾക്കുള്ളിലെ തിരശീലയിൽ ദൃശ്യമായി. വെളിച്ചത്തിനുമേൽ ഇരുട്ടു പടർന്നതുപോലെയെന്ന വിദൂഷകഭാവത്തിൽ സേതുവെല്ലാം കണ്ടു.
എന്താണ് പറയേണ്ടത്?
വാക്കുകള്‍ക്ക് ക്ഷാമം വന്നിരിക്കുന്നു. ഒന്നും ആഗ്രഹിച്ചതുപോലെ പറയാന്‍ സാധിക്കുന്നില്ല.
