ഹണിമൂൺ കൂപ്പെ

Short Story

ഹണിമൂൺ കൂപ്പെ


മേശപ്പുറത്ത് കിടന്നിരുന്ന ഫോട്ടോഗ്രാഫിലേക്ക് പ്രദീപ് കുറച്ചുനേരം നോക്കിയിരുന്നു.

വടക്കോട്ടുള്ള ഒരു ദീർഘദൂര എക്സ്പ്രസിലെ എ-വൺ കോച്ചിലെ ഒരു ഫസ്റ്റ് എസി കൂപ്പെ. അപ്പർ ബെർത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന കൃത്രിമറോസാപ്പൂക്കൾ. പാനലിംഗിൽ ഒട്ടിച്ചിരുന്ന നിയോൺ ബോർഡിലെ I LOVE YOU എന്ന അക്ഷരങ്ങൾ ക്യാമറയുടെ ഫ്ലാഷിലും തിളങ്ങിനിന്നു. തറയിൽ ചിതറിക്കിടക്കുന്ന ചുവന്ന ബലൂണുകൾ. നടുവിലെ ചെറിയ മേശപ്പുറത്ത് രണ്ട് നീളൻ ഗ്ലാസുകൾ.

പ്രദീപ് ഫോട്ടോ മറിച്ചുനോക്കി. പിന്നിൽ തീയതിയും സ്ഥലവും നീല മഷിയിൽ കുറിച്ചിട്ടുണ്ട്. അയാൾ ഫോട്ടോ വീണ്ടും മുന്നിലേക്ക് തിരിച്ചു.

മുപ്പതു വർഷത്തെ സർവീസിനിടയിൽ പലതരം വസ്തുക്കൾ അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ മേശപ്പുറത്ത് വന്നിട്ടുണ്ട്. വ്യാജ ടിക്കറ്റുകൾ, മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ, കള്ളരേഖകൾ, ജീവനക്കാരുടെ വിശദീകരണക്കുറിപ്പുകൾ. ഓരോന്നിനും കൃത്യമായൊരു വകുപ്പുണ്ടായിരുന്നു. കുറ്റമെന്തെന്ന് കണ്ടെത്തിയാൽ അതിനുള്ള നിയമവും റെയിൽവേ മാന്വലിൽ എളുപ്പം കണ്ടെത്താമായിരുന്നു.


Related Articles