ഗോദ

കാട്ടിലൂടൊരു തെയ്യം ഓടിമറയുന്നത് കണ്ടെന്ന് അംബ്രോസ് പറഞ്ഞതിന് മൂന്നാം പക്കമാണ് ചമതന്‍ കൊല്ലപ്പെട്ടത്. ചമതന്റെ ചാവില്‍ വിശ്വാസം വരാതെ നാടൊന്നാകെ ചെങ്കൂര്‍മലയിലേക്കോടി. അന്നേരം കുമാരേട്ടന് ഉള്ളിലൊരു ആന്തലുണ്ടായി. ചായക്കടയില്‍നിന്ന് ചമതനിറങ്ങിപ്പോയ ദൃശ്യം കണ്‍മുന്നില്‍ തെളിഞ്ഞു.

"തെയ്യം... അതും ഈ ചെങ്കൂരില്‍" പരിഹാസം കുത്തിനിറച്ച ചിരിയോടെ ചമതനൊരു ചായ പറഞ്ഞു.

ചിരട്ടക്കരിയുടെ ചൂടിൽ സമോവറിൽ തിളച്ചുകിടക്കുന്ന പാലും വെള്ളവും ചേർത്ത് കടുപ്പത്തിൽ കുമാരേട്ടനൊരു ചായയിട്ടു. ചായയേക്കാൾ കടുപ്പത്തിൽ ചിന്തകളോടുന്ന ചമതനെ ഇടംകണ്ണിൽ കോർത്ത് തോളിലിട്ടിരിക്കുന്ന തോർത്തിൽ ചായഗ്ലാസിൻ്റെ അടിഭാഗത്തെ വെള്ളമൊപ്പി.

"രാത്രിയിലാരും പുറത്തിറങ്ങാതിരിക്കാൻ കള്ളൻ അംബ്രോസ് മെനഞ്ഞെടുത്ത കഥ. അല്ലാതെന്ത്?"ചമതൻ പതിവിലധികം ഒച്ചയെടുത്ത് പറഞ്ഞു. 


Related Articles