ചുറ്റ്

Short Story

ചുറ്റ്


ഇളയ പെങ്ങളുടെ മകളുടെ വിവാഹത്തിന് വല്യേട്ടൻ ഇതുവരെ ഇറങ്ങിയില്ലേ? എന്ന് ആരും അന്വേഷിച്ചില്ല. അയാളുടെ ഭാര്യ ഷീല രണ്ടുദിവസം മുന്നേ നാത്തൂന്റെ വീട്ടിലേക്കുപോയി.

"പൈസയോ ഇല്ല കൊടുക്കാനായിട്ട്, അച്ഛനും അമ്മാവനും തമ്മിൽ എന്താ വ്യത്യാസം? പക്ഷേ നമുക്ക് ഒന്നും കൊടുക്കാൻ ഇല്ലല്ലോ.. വീട്ടുപണിക്ക് എങ്കിലും ഒരു സഹായം ആകുമല്ലോ."

പുതിയ സാരി വാങ്ങാത്തതിന്റെ ദേഷ്യത്തിലും വിഷമത്തിലും കൂടിയാണ് ഷീല അങ്ങനെ പറഞ്ഞത്. ഇളയ പെങ്ങളുടെ മകളുടെ വിവാഹത്തിന് സത്യം പറഞ്ഞാൽ തന്നെ ആരും കാര്യമായി ക്ഷണിച്ചില്ലല്ലോ എന്നയാൾ ഓർത്തു. കുടുംബത്തിൽ പണം കുറഞ്ഞവർക്ക് ആഘോഷപരിപാടികളിൽ ആരും അത്ര വില കൊടുക്കാറില്ല. പേരിനു വിളിക്കും, സ്വന്തം സഹോദരനായാൽപ്പോലും. എന്നിട്ടും അയാൾക്ക് പോയേ പറ്റൂ, മായക്കുട്ടീടെ വല്യമ്മാവൻ ആയിപ്പോയില്ലേ. സ്വർണ്ണത്തിന്റെ ഒരു തരി പോലും കൊടുക്കാനില്ലാതെ ദക്ഷിണ നൽകുന്ന ചടങ്ങിനുനില്‍ക്കാൻ അയാൾക്ക് ജാള്യത തോന്നി. പെൺകുട്ടിക്ക് നല്‍കാൻ ഒരു തരി സ്വർണ്ണം പോലും വല്യമ്മാവനായ തനിക്ക് ഉണ്ടാക്കാൻ പറ്റിയില്ല. ജീവിതത്തിലും എവിടേയും എത്തിയില്ല. പെങ്ങൾ താഴെയുള്ള രണ്ടനിയന്മാരെയും ഭാര്യമാരെയും മക്കളെയുമൊക്കെ അതിഥികൾക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു, എല്ലാവരും ഉയർന്ന സ്ഥാനമാനങ്ങൾ വഹിക്കുന്നവർ.


Related Articles