53-ലൊരു പകൽ

Short Story

53-ലൊരു പകൽ


വീതികുറഞ്ഞ, ആസ്‌ബെസ്‌റ്റോസ് മേഞ്ഞ, ഒരു ഷെഡ്ഡായിരുന്നു റെയിൽവേ സ്‌റ്റേഷൻ. പകുതിഭാഗം ആസ്‌ബെസ്‌റ്റോസ് ഷീറ്റുകൊണ്ടു മറച്ചതായിരുന്നു ഓഫീസ്. ബാക്കി തുറന്നുകിടന്ന ഭാഗം വെയിറ്റിങ് ഷെഡ്ഡും. വെയിറ്റിങ് ഷെഡ്ഡിന്റെ അതിരുകളിൽനിന്നും തെക്കോട്ടും വടക്കോട്ടും അറ്റം കൂർത്ത ഇരുമ്പഴികൾകൊണ്ടുള്ള വേലി നീണ്ടുകിടന്നു. വെയിറ്റിങ് ഷെഡ്ഡിലെ രണ്ടു കോൺക്രീറ്റു ബെഞ്ചുകളിലും ആരുമുണ്ടായിരുന്നില്ല.

ഓഫീസിന്റെ ഈ വശത്തെ ഭിത്തിയിലെ ടിക്കറ്റു കൊടുക്കാനുള്ള കൊച്ചു ജനലിലൂടെ ഞാനെത്തി നോക്കി.

സ്‌റ്റേഷൻ മാസ്റ്റർ ഫോണിലൂടെ സംസാരിക്കുകയായിരുന്നു. മുഖമുയർത്തിയപ്പോൾ എന്നെ കണ്ട് അദ്ദേഹം പുഞ്ചിരിച്ചു.

പ്ലാറ്റുഫോമിലേക്കുള്ള വീതികുറഞ്ഞ വാതിലിലൂടെ അമ്മയുടെ പുറകേ ഞാൻ കടന്നു, പ്ലാറ്റുഫോമും ശൂന്യമായിരുന്നു. ഇരുമ്പുവേലിക്കരികിൽ നിരന്നുനിന്ന വയസ്സൻമാവുകൾക്കിടയിൽ തിളയ്ക്കുന്ന വെയിൽ തളംകെട്ടിക്കിടന്നു.


Related Articles