മനുഷ്യൻ എന്നാൽ എന്താണ്?

Science

മനുഷ്യൻ എന്നാൽ എന്താണ്?


വളരുക എന്നത് പ്രയാസപ്പെട്ട ഒരു ജോലിയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും മാത്രമല്ല, എല്ലാവർക്കും; മൃഗങ്ങള്‍ക്കുള്‍പ്പെടെ. ഒരു സിംഹക്കുട്ടിക്കു വളരണമെങ്കില്‍ അതിന് ഓടാനും സീബ്രയെ വേട്ടയാടാനും പഠിക്കണം. ഒരു കുട്ടിഡോള്‍ഫിന് നീന്താനും മീനിനെ പിടിക്കാനും പഠിക്കണം. ഒരു കുഞ്ഞു പരുന്തിന് പറക്കാനും കൂടുകെട്ടാനും പഠിക്കണം. അതില്‍ ഒന്നുംതന്നെ അത്ര എളുപ്പമല്ല. 

പക്ഷേ, വളരുക എന്നത് മനുഷ്യര്‍ക്കു കൂടുതല്‍ പ്രയാസകരമാണ്, എന്തെന്നാല്‍ നമ്മള്‍ എന്തു പഠിക്കണമെന്ന് നമുക്കറിയില്ല. സിംഹങ്ങള്‍ ഓടുകയും സീബ്രയെ വേട്ടയാടുകയും ചെയ്യുന്നു, ഡോള്‍ഫിനുകള്‍ നീന്തുകയും മീനിനെ പിടിക്കുകയും ചെയ്യുന്നു, പരുന്തുകള്‍ പറക്കുകയും കൂടുകൂട്ടുകയും ചെയ്യുന്നു–മനുഷ്യര്‍ എന്താണ് ചെയ്യുന്നത്? 

നിങ്ങള്‍ വലുതാവുമ്പോള്‍ ഏതൊരു സിംഹത്തിന് ഓടാന്‍ കഴിയുന്നതി​നെക്കാളും വേഗത്തില്‍ ഒരു റേസ് കാര്‍ ഓടിക്കുമായിരിക്കും. ഏതൊരു ഡോള്‍ഫിന് നീന്താന്‍ കഴിയുന്ന​തി​നെക്കാള്‍ ദൂരത്തേക്ക് ഒരു കപ്പല്‍ ഓടിക്കുമായിരിക്കും. ഏതൊരു പരുന്തിനും പറക്കാന്‍ പറ്റുന്നതിനെക്കാളും ഉയരത്തില്‍ ഒരു വിമാനം പറത്തുമാ​യിരിക്കും. മൃഗങ്ങള്‍ക്ക് ആലോചിക്കാൻ ‍പോലുമാവാത്ത ലക്ഷക്കണക്കിന് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമായിരിക്കും. ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടര്‍ ഗെയിം ഉണ്ടാക്കുക, ഒരു പുതിയ തരം മരുന്നു കണ്ടുപിടിക്കുക, ചൊവ്വാ ഗ്രഹത്തിലേക്ക് ഒരു യാത്ര പോവുക, അല്ലെങ്കില്‍ വെറുതേ ദിവസം മുഴുവന്‍ വീട്ടിലിരുന്ന് ടി.വി. കാണുക. മനുഷ്യ​ര്‍ക്ക് പലതരം കാര്യങ്ങളും തെരഞ്ഞ​ടുക്കാന്‍ പറ്റും! അതിനാല്‍ മനുഷ്യനാ​വുക എന്നത് വളരെയധികം ആശയ​ക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. 


Related Articles