പരിണാമത്തിന്റെ ആഘോഷങ്ങൾ

Science

പരിണാമത്തിന്റെ ആഘോഷങ്ങൾ


അനുമാനത്തിന് കാരണമാകുന്നത്. ലൂസി എന്ന് സുപരിചിതയായ ഫോസിലിന്റെ കണ്ടെത്തലിനും അൻപത് വർഷം തികയുന്നു. ഈ വേളയിൽ ഇത്തരം കണ്ടെത്തലുകളെ കുറിച്ചും വാൽനഷ്ടപ്പെടൽ ഉൾപ്പെടെയുള്ള പുതിയ ചില വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷിക്കുന്ന ലേഖനം

1924-ല്‍ ദക്ഷിണാഫ്രിക്കയിലെ ടൗങ് എന്ന കൊച്ചു നഗരത്തിലെ ബക്സ്റ്റണ്‍ ലൈം വര്‍ക്‌സിന്റെ സൈറ്റില്‍നിന്നാണ് ആ കുഞ്ഞു തലയോട്ടി ലഭിച്ചത്. കമ്പനിയുടെ വിസിറ്റിങ് ഡയറക്ടറായ ഇ.ജി ഇസോഡ് തന്റെ മകന്‍ പാറ്റ് ഇസോഡിന് അത് കൈമാറി. ഒരു സന്ദര്‍ശനത്തിനിടെ ഇസോഡ് കുടുംബത്തിന്റെ സുഹൃത്തായ ജോസഫിന്‍ സാല്‍മണ്‍സിന്റെ ശ്രദ്ധയില്‍ അത് പെടുകയും മറ്റു ഫോസിലുകളില്‍നിന്നും ഭിന്നമായി അതിനുണ്ടായിരുന്ന സവിശേഷത മനസ്സിലാക്കി സൗത്ത് ആഫ്രിക്കയിലെ വിറ്റ് വാട്ടര്‍സ്‌റാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസറായിരുന്ന റെയ്മണ്ട് ഡാര്‍ട്ടിന്റെ ശ്രദ്ധയിലേക്ക് അത് കൊണ്ടുവരുകയും ചെയ്തു. റെയ്മണ്ട് ഡാര്‍ട്ടിന്റെ ആദ്യകാല വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു സാല്‍മണ്‍സ്. 1925 ഫെബ്രുവരി 7-ന്റെ നേച്വര്‍ ജേണലിലാണ് പുതിയ സ്പീഷീസിന്റെ കണ്ടെത്തല്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ ഡാര്‍ട്ട് നടത്തുന്നത്. മനുഷ്യ സ്പീഷീസുകള്‍ക്കും ആള്‍ക്കുരങ്ങുകള്‍ക്കും ഇടയ്ക്കുള്ള കണ്ണിയാണ് ഇതെന്ന് തെളിവുകള്‍വെച്ച് അദ്ദേഹം സമര്‍ത്ഥിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള തെക്കന്‍ കുരങ്ങ് എന്നര്‍ത്ഥം വരുന്ന 'ഓസ്ട്രാലോപിത്തെക്കസ് ആഫ്രിക്കാനസ്' എന്ന പേര് പുതിയ സ്പീഷീസിന് നല്‍കുകയും ചെയ്തു. ആ തലയോട്ടി പില്ക്കാലത്ത് 'ടൗങ് ചൈല്‍ഡ്' എന്ന വിളിപ്പേരില്‍ പ്രശസ്തമാകുകയും ചെയ്തു.


Related Articles