ജനിതകത്തിലൂടെ തിരയുന്ന ചരിത്രം

Science

ജനിതകത്തിലൂടെ തിരയുന്ന ചരിത്രം


വിഷത്തടാകത്തിൽനിന്നും വെള്ളം കുടിച്ച ബന്ധുജനങ്ങളെ മൃത്യുവിൽനിന്ന് മടക്കിയെടുക്കാൻ യുധിഷ്ഠിരൻ യക്ഷചോദ്യങ്ങളുടെ ഫയറിങ് സ്‌ക്വാഡിനു മുൻപിൽ നിന്നു. ഒരു ഗില്ലറ്റിൻ വായ്ത്തലയിലെന്ന വണ്ണം അയാളുടെ ശേഷ ജീവിതം രണ്ടു സാധ്യതകളായി പകുത്തുമാറ്റപ്പെടുകയായിരുന്നു. യക്ഷപ്രശ്‌നത്തിൽ തോറ്റു സഹോദരങ്ങളെയും കൃഷ്ണയെയും നഷ്ടപ്പെടുത്തി ഏകാന്തനായിത്തീരുന്നൊരു ദുരന്ത ദാർശനികനായോ, ചോദ്യങ്ങളെ ജയിച്ച് ബന്ധുക്കളുടെ ജീവൻ തിരികെ പിടി

ച്ചെടുക്കുന്നൊരു മൃത്യുഞ്ജയനായോ, രണ്ടിലൊന്നായിമാത്രം പുരാണം അയാളെ അടയാളപ്പെടുത്താൻ പോകുന്നു. ആ സമയം യക്ഷന്റെ നിർണായകമായൊരു ചോദ്യം വരുന്നു:

"എന്തിനെയാണ് ഭോജനം എന്ന് വിളിക്കുക?''

"പശുവിനെ.''


Related Articles