വിത്തുകൾ

Readers Ink

വിത്തുകൾ


"യാത്ര എങ്ങനെയുണ്ടായിരുന്നു? ഫോട്ടോകൾ എടുത്തില്ലേ? അയച്ചു തരൂ". അവൾ ആന്റിക്ക് മെസ്സേജയച്ചു.

ഇതത്ര വലിയ യാത്രയൊന്നുമല്ല. രണ്ടു ദിവസം മാത്രമുള്ള ഒരു കൊച്ചു യാത്ര. ഓഫീസിൽ സഹപ്രവർത്തകർക്കൊപ്പമാണ്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്കായിരുന്നു യാത്ര. അവൾ കാണാത്തതോ അവൾക്ക് അറിയാത്തതോ ആയ സ്ഥലമൊന്നുമല്ല കൊടൈക്കനാൽ. ഒറ്റയ്ക്കും, സഹപാഠികൾക്കൊപ്പവും, പിന്നെ കുടുംബത്തോടൊപ്പവുമൊക്കെ പലതവണ പോയിട്ടുണ്ട്. സത്യം പറഞ്ഞാൽ, ഇപ്പോൾ കൂടി വരുന്ന തിരക്കും ആസൂത്രണത്തിന്റെ അഭാവവും, പിന്നെ പ്രകൃതി മലിനീകരണവുമൊക്കെ കാരണം മറ്റു പല ഹിൽസ്റ്റേഷനുകളും പോലെ കൊടൈക്കനാലിനും പഴയ ഭംഗിയോ, സുഖമോ, കുളിർമയോ ഇല്ലെന്നാണ് അവളുടെ വിശ്വാസം. സത്യവും അതുതന്നെ.

എങ്കിലും അവൾ ആന്റിയുടെ മറുപടിക്കായി കാത്തു, പ്രതീക്ഷിച്ചു. ആന്റി ആ യാത്ര ആസ്വദിച്ചിട്ടുണ്ടാവണം എന്ന് അവൾ ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു.


Related Articles