മണി രണ്ടു കഴിഞ്ഞു. അയാൾ ക്ഷീണിച്ചിരുന്നു. ഇന്ന് രണ്ടു പേർ ലീവാണ് അവരുടെ ഫയൽ കൂടി നോക്കാനുണ്ട്.
മേശപ്പുറത്ത് അട്ടിയായി വെച്ച ഫയലുകൾ...
അയാൾ ഫോണെടുത്തു നോക്കി. രണ്ടര ആവാനായി. നോക്കിക്കൊണ്ടിരിക്കുന്ന ഫയലിനിടയിൽ ഒരു പേനയും വെച്ച് അയാൾ ഫയൽ മടക്കി അവിടെ നിന്നെഴുന്നേറ്റു. വേഗത്തിൽ നടന്നു.
"എങ്ങോട്ടാ സദാശിവാ തിരക്കു പിടിച്ച്..?"
