വിശക്കാത്തവൻ്റെ വിലാവ് !

Readers Ink

വിശക്കാത്തവൻ്റെ വിലാവ് !


കപ്പൂച്ചിൻ മെസിൽ ഗുരുവിനെ കാണാൻ വന്നതാണ്. കമ്പോഡിലെ ഒരു പുസ്തകം മറിക്കുമ്പോൾ "വൈശാനരൻ" എന്ന ദൈവഭാവത്തെ കുറിച്ചാണ് വായിക്കാൻ കിട്ടിയത്. അങ്ങിനെ ദൈവം സർവ്വ മനുഷ്യരിലും വിശപ്പും ദാഹവുമായി നിങ്ങൾക്കെതിരെ വിരുന്നു വരുന്നു. അതിങ്ങനെ ധ്യാനിച്ചിരിക്കെ പുലർവെട്ടത്തിൻ്റെ അന്നത്തെ പോസ്റ്റ് ഗ്രൂപ്പിൽ വന്നു. ദരിദ്രന് കൂലി കൊടുക്കുന്നതിനെ കുറിച്ചായിരുന്നു. ഒരു ദീർഘ നിശ്വാസത്തിൽ രണ്ട് ചിന്തകളും കൂടി എന്നെ പിടിച്ചു കെട്ടി ഭൂതകാലത്തിലേയ്ക്ക് കൊണ്ടുപോയി.

12-ാം തരം പഠിക്കുന്ന കാലത്താണ്. സാബു എന്നോ മറ്റോ പേരുള്ള ഒരു ചേട്ടൻ ആ നാട്ടിൽ എങ്ങുനിന്നോ കുടുംബമായി ജോലി തേടി അലഞ്ഞെത്തി. വീട്ടിൽ പണിക്കു വന്നിരുന്ന ഒരാളുടെ പരിചയക്കാരൻ വഴി വന്നതിനാൽ അവരുടെ ഷെഡിൽ ആണത്രെ താമസം. 

പിറ്റേന്ന്, ജോലി തേടി വന്ന ആ മെലിഞ്ഞ ശരീരമുള്ള ചേട്ടന് അപ്പൻ റബ്ബർ വെട്ടുന്ന പണി കൊടുത്തു. കന്നുകാലി കൂടിൻ്റെ ഇറയത്ത് കാലുനീട്ടിയിരുന്ന് വെള്ള പശുവിൻ്റെ താട പിടിച്ച്  ഉറക്കെ പാടി ഇരിക്കുന്ന എന്നെ പുള്ളിക്കാരന് ബോധിച്ചു.


Related Articles