സ്നേഹത്തിന്റെ വിശുദ്ധിയും യുദ്ധത്തിന്റെ യാഥാർഥ്യവും

Readers Ink

സ്നേഹത്തിന്റെ വിശുദ്ധിയും യുദ്ധത്തിന്റെ യാഥാർഥ്യവും


നിത്യാലക്ഷ്മിയുടെ മുൻ കൃതികൾ വായിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് വിലാഗ തന്നെയാണ്. എഴുത്തിലെ പക്വതയും വിഷയത്തെ സമീപിച്ച രീതിയും ഈ നോവലിനെ വേറിട്ടതാക്കുന്നു.

വിലാഗ എന്ന സാങ്കൽപികരാജ്യത്തെ പശ്ചാത്തലമാക്കി കഥ പറയുമ്പോൾ, യഥാർത്ഥത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ആവർത്തിക്കപ്പെടുന്ന യുദ്ധങ്ങളുടെയും അധികാരരാഷ്ട്രീയത്തിന്റെയും മനുഷ്യനോടുള്ള അക്രമങ്ങളുടെയും മറ്റൊരു മുഖമാണ് എഴുത്തുകാരി തുറന്നുകാട്ടുന്നത്. ഒരു സാങ്കൽപ്പികദേശത്തിന്റെ കഥയാണെങ്കിലും, അത് വായിച്ചുതീരുമ്പോൾ മനസ്സിൽ തെളിയുന്നത് നമ്മുടെ ലോകത്തിന്റെ തന്നെ യാഥാർഥ്യങ്ങളാണ്.

അതോടൊപ്പം, ഇത് ഒരു പ്രണയകഥ കൂടിയാണ്. എന്നാൽ ശരീരത്തെ മാത്രം ചുറ്റിപ്പറ്റിയ പ്രണയമല്ല ഇവിടെ."മാംസനിബദ്ധമല്ല രാഗം" എന്ന സത്യം നോവൽ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. ആത്മാവുകളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ആഴവും അതിന്റെ വിശുദ്ധിയും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഈ നോവലിന്റെ മറ്റൊരു വലിയ ശക്തി അതിന്റെ ഭാഷയാണ്. മനോഹരവും ഒഴുക്കുള്ളതുമായ ആഖ്യാനം വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഓരോ അധ്യായവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം വായനക്കാരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.


Related Articles