വീഴൽ

Readers Ink

വീഴൽ


ഒരിലയും
അടരുന്ന മറ്റൊരിലയെക്കുറിച്ച്
ചിന്തിക്കില്ല.
അടരും എന്നുപോലും ചിന്തിക്കില്ല.
അടരുമ്പോഴും
പറക്കുകയാണെന്ന് വിചാരിക്കും
വലിയൊരു കാര്യം നേടിയെന്ന
ആശ്വാസത്തിൽ
നിലത്ത് വീഴും.


Related Articles