വട്ട്

Readers Ink

വട്ട്


''അവന് വട്ടാണ്.''

ആരാണാദ്യമായിട്ടങ്ങനെ പറഞ്ഞതെന്നറിയില്ല. അതുകേട്ട ശേഷമാണ് ഞാനവനെ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ആദ്യം, ഒരുപാട് നാളുകൾക്കുശേഷം എഴുതാനൊരു വിഷയം കിട്ടിയതിൽ സന്തോഷമുണ്ടായി. ഊണിലും ഉറക്കത്തിലും അവൻ എൻ്റെ മനസ്സിനെ വേട്ടയാടി. ഉറക്കം നഷ്ടമായി. കാമുകിയിൽ നിന്ന് ഊർജ്ജം ഊറ്റിയെടുക്കാൻ ശ്രമിച്ചു. ഗുരുവിൻ്റെ വാക്കുകൾ തേടി. പിന്നീടത് കാടുകയറിയപ്പോൾ ആദ്യം സങ്കടവും പിന്നെ ഭയവുമായി.

ശ്രീലങ്കയിൽ നിന്ന് ബെഹ്റിനിൽ എത്തിയതാണവൻ. ജോലി ഒന്നുമായിട്ടില്ല. ട്രെയിനിങ്ങ് നടക്കുന്നതേയുള്ളു. വിചിത്രമായ ശീലങ്ങളായിരുന്നു, അവന്.. അതിരാവിലെ നാലുമണിക്കുണരും. ഈവർഷം ബഹ്റിൻ-സൗദി അതിർത്തി പ്രദേശങ്ങളിൽ ഡിസംബറിൻ്റെ കൊടും തണുപ്പാണ്. പുറത്തെല്ലാം മഞ്ഞ് മൂടിയിരിക്കുന്നു. എന്നിട്ടും വിന്റർകോട്ടും കാതുകൾ മൂടുന്നവിധമുള്ള തൊപ്പിയും ഹാൻഡ് ഗ്ലൗസും ധരിച്ച് അവൻ നടക്കാനിറങ്ങും. തലേരാത്രി കഴിച്ച മദ്യത്തിൻ്റെ ആലസ്യത്തിൽ സുന്ദര സ്വപ്നങ്ങളിൽ മുഴുകുന്ന എന്നെ അതിരാവിലെയുള്ള അവൻ്റെ ഈ തയ്യാറെടുപ്പിൻ്റെ തട്ടുമുട്ട് ഒച്ചകളാണ് ഉണർത്തുന്നത്.


Related Articles