ഉപഭോഗവസ്തു

Readers Ink

ഉപഭോഗവസ്തു


സമയംപോക്കാനായി ഒഎൽഎക്സിൽ
കയറിയ ദൈവം
കണ്ണടച്ചുതുറന്ന് ഒന്നു കൂടി നോക്കി.
ആ വാർത്ത ഇങ്ങനെയായിരുന്നു:

ദൈവം വിൽക്കപ്പെടും.
ആദായവില നൽകി സ്വന്തമാക്കാം.

ദൈവം വീണ്ടും കണ്ണടച്ചു
എന്നിട്ട് ഇങ്ങനെ ആലോചിച്ചു:

പറ്റിക്കപ്പെടുമോ?
തട്ടിപ്പായിരിക്കുമോ?
എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം.
എന്താണ് എന്റെ ശരിക്കുമുള്ള വില?
എന്ത് വില കൊടുക്കണം
എനിക്ക് എന്നെ ലാഭത്തിൽ വാങ്ങണമെങ്കിൽ?


Related Articles