ഉടുമ്പുഞ്ചോലയിലെ കർണ്ണൻ

Readers Ink

ഉടുമ്പുഞ്ചോലയിലെ കർണ്ണൻ


“അപ്പന്റെ തൊടേന്ന്‌ ചത വെട്ടിയാ  
ന്റെ മുറിച്ചെവികൾ രണ്ടും ഒട്ടിച്ചത്.
ഏത് എരണംകെട്ട നേരത്താണോ
അപ്പനത് തോന്നിയത്!”

ഉച്ചക്കത്തെ പീരീഡിന് തൊട്ടുമുന്നേയുള്ള ബഹളത്തിനിടക്കാണ് ജോണി തന്റെ ചെവിയെക്കുറിച്ചുള്ള പരമമായ രഹസ്യം കൂട്ടുകാരൻ പൈലിയോട് പറയുന്നത്.

“അപ്പൊ നിനക്ക് ജനിക്കുമ്പോയെ മുറിച്ചെവിയായിരുന്നാ..?”

തന്റെ കൗതുകത്തിനു മൂർച്ചകൂട്ടി പൈലി വീണ്ടും ജോണിയുടെ അപകർഷതയിലേക്ക് ഒരു നങ്കൂരമിട്ടു.


Related Articles