തിരിച്ചറിവ്

Readers Ink

തിരിച്ചറിവ്


യാത്ര ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഞാൻ... പുതിയ സ്ഥലങ്ങൾ കാഴ്ചകൾ വ്യക്തികൾ അങ്ങനെ അങ്ങനെ ഞാൻ ഒരുപാട് യാത്രചെയ്തു.. ജീവിതം എന്ന എന്റെ പ്രയാണത്തിനിടയിൽ വിവാഹത്തിലൂടെ അവളും എന്നോടൊപ്പം യാത്ര തുടങ്ങി...... "ആയിഷ"..... 

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരുമിച്ചു ഒരു യാത്ര തുടങ്ങിയത് തന്നെ. അടുത്ത മാസത്തേക്കു രണ്ടു വർഷം ആകുന്നു ഒരുമിച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട്... പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആയിഷ എന്റെ പിന്നാലെ സഞ്ചാരിക്കുകയാണ്. എന്നും ഏകനായ സഞ്ചാരിയാകാൻ  ആഗ്രഹിച്ചതു കൊണ്ടാവാം ഒരിക്കൽ പോലും അവളോടൊപ്പം അടുത്ത ബന്ധുവീട്ടിൽ പോലും പോകാൻ ഞാൻ തയ്യാറാകാതിരുന്നത്.....

കിടപ്പറയിൽ പോലും ഞങ്ങൾ രണ്ടു വക്തികൾ മാത്രം ആയതു കൊണ്ട് പലപ്പോഴും അവളെക്കുറിച്ച് ഓർക്കാൻപോലും ഞാൻ മറന്നു പോയിരുന്നു. ആവശ്യത്തിൽ കൂടുതൽ ഞാൻ അവളോട് സംസാരിച്ചിരുന്നില്ല. ആദ്യമൊക്കെ അവൾ സംസാരിച്ചു തുടങ്ങുമ്പോൾ കൂർക്കം വലിയുടെ നീളം ഒന്ന് കൂട്ടും. ഒന്നും മിണ്ടാതെ ആയിഷ തിരിഞ്ഞു കിടന്നുറങ്ങും. അത് പതിവായതു കൊണ്ട് അവൾ ഉറക്കം കണ്ണിനെ തലോടുമ്പോൾ ആണ് എന്റെ അരികിലേക്കു വരുന്നത് പോലും. വീട്ടിൽ ഉമ്മയും കുഞ്ഞനുജത്തിയും കൂടി ഇല്ലെങ്കിൽ ഒരുപക്ഷെ അവൾ സംസാരഭാഷ പോലും മറന്നു പോയേനെ. 


Related Articles