ദി സർക്കിൾ  

Readers Ink

ദി സർക്കിൾ  


 1

വാർത്താവതാരകൻ പറഞ്ഞു നിർത്തിയ കാര്യങ്ങൾ സുമിത്തിനെ സംബന്ധിച്ചിടത്തോളം തീർത്തും ആശാവഹമായിരുന്നില്ല. ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കൻ എയർ ബേസ് ഇറാന്‍റെ മിസൈലുകൾ കടന്നാക്രമിച്ചതോടെ അമേരിക്ക യുദ്ധ പ്രഖ്യാപനം നടത്തുമെന്നും ഇറാനെ കീഴടക്കി ഭരണം അട്ടിമറിച്ച് ഫോർദോയിലും അബുമൂസയിലുമൊക്കെ സൈനിക താവളങ്ങൾ തീർക്കുമെന്നും അൽഹാം എഗ്രിമെന്റ് സൈൻ ചെയ്തയുടൻ മൂർത്തി സാറിന്റെ ഫോണിൽ നിന്നും ആദ്യത്തെ വിളി തന്നെത്തേടി എത്തുമെന്നുമൊക്കെ അയാൾ പ്രതീക്ഷിച്ചു. സുമിത് കൈയിലുണ്ടായിരുന്ന റിമോട്ട് നീട്ടി ടി.വി. ഓഫ്‌ ചെയ്ത് നിരാശ നിറഞ്ഞൊരു നിശ്വാസം വിട്ട് സോഫയിലോട്ട് ചാരിക്കിടന്നു.

വർഷങ്ങൾക്കപ്പുറം ലിനിയുടെ പ്രസവം പ്രമാണിച്ച് നാട്ടിലെത്തിയതിന്‍റെ പതിനാലാം നാളായിരുന്നു

‘യുവർ നെയിം ഹാസ് ബീൻ ആഡഡ് ടു ദി ലിസ്റ്റ് ഓഫ് ദോസ് ഹൂ ആർ ടു ഗോ ടു അഫ്ഗാനിസ്ഥാൻ. കൈന്‍റിലി റിട്ടേൺ ടു ദുബായ് ബൈ നെക്സ്റ്റ് വീക്ക്‌’ എന്ന ഇ-മെയിൽ സന്ദേശം മൂർത്തി സാർ അയച്ചത്.


Related Articles