തനിയാവർത്തനം 

Readers Ink

തനിയാവർത്തനം 


കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് നര വീണ് തുടങ്ങിയ താടിയും മുടിയും കൈകൊണ്ടൊതുക്കി വയ്ക്കുമ്പോൾ പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു. കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞും മറിഞ്ഞും നോക്കുമ്പോൾ അച്ഛനെപ്പോലെ തന്നെയാണ് ഞാനുമെന്ന് തോന്നി....

ഈ ലോകത്ത് ആരെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചോ അതുപോലെ ആയിരിക്കുന്നു ഞാൻ. പിന്നെയും കണ്ണാടിയിൽ നോക്കാൻ കഴിയാതെ ഉമ്മറ വാതിലും ചാരി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ പണ്ട് അച്ഛനും വീട്ടിൽ അതുപോലെ നിന്നിരുന്നത് ഓർമ്മ വന്നു....

അവിടെ നിന്ന് കസേരയിൽ കണ്ണടച്ച് ഇരിക്കുമ്പോൾ മനസ്സിൽ അച്ഛന്റെ മുഖം തെളിഞ്ഞ് വന്നു. എന്ത് ഓർക്കരുതെന്ന് ആഗ്രഹിക്കുന്നോ അതുതന്നെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതിനെ ശപിച്ചു കൊണ്ട് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു....

മനസ്സിൽ പിന്നെയും ഓർമ്മകൾ നിറയാതെയിരിക്കാനാണ്‌ ഭാര്യ കാണാതെ അലമാരിയുടെ പുറകിൽ ഒളിപ്പിച്ചു വച്ച മദ്യ കുപ്പിയുമായി അടുക്കളയിലേക്ക് പോയത്....


Related Articles