തക്കാളിച്ചാറ്

Readers Ink

തക്കാളിച്ചാറ്


തൊട്ടടുത്തുള്ള നിമിഷങ്ങളൊന്നിൽ തീരുമെന്നുറപ്പുള്ള കാത്തിരിപ്പ് സ്വസ്ഥതയറിയിക്കാത്ത സുഖമാണ്.

മുഖത്തു ചിരിപടർത്താൻ കഷ്ടപ്പെടുകയായിരുന്നു അർപ്പിത. അതിരില്ലാത്ത സന്തോഷത്തോളം തന്നെ അലോസരപ്പെടുത്തുന്ന ആകാംക്ഷയും അവളറിയുന്നുണ്ട്.

ആരവ് കാണാൻ വരുന്നുണ്ട്. ആ 'ഒരുവട്ട'ത്തിനപ്പുറം കുറേക്കാലമായി അവർ കണ്ടിട്ട്. പലയിടങ്ങളിലും അവൻ്റെ സാന്നിധ്യം മണമായും തഴുകലായും നീറ്റലായും ചാറ്റലായും അവളെ തേടിവരാറുണ്ട്. അപ്പോഴൊക്കെ കൊതിക്കാറുമുണ്ട് ഒരു നോക്കു നേരിൽ കാണാനും കെട്ടിപ്പിടിച്ച് ഉമ്മവെക്കാനുമൊക്കെ.

അവൾക്കീ സ്ഥലമത്ര പരിചയമില്ല. അവനാണു പണ്ടത്തെ ഫെറിടെർമിനലിൽ വെച്ചു കാണാമെന്നു പറയുന്നത്. ഊബറിലടിച്ചു കൊടുത്താൽ നേരെയിവിടെ കൊണ്ടു ചെന്നിറക്കുമെന്നും പറഞ്ഞു. അവനെത്താൻ ഒരിത്തിരി താമസംകാണും. അമ്മയെ ജോലിസ്ഥലത്തുനിന്നും വീട്ടിൽ കൊണ്ടാക്കിയിട്ട് വേണം വരാൻ.


Related Articles