സ്വർഗ്ഗവാഹിനി

Readers Ink

സ്വർഗ്ഗവാഹിനി


കുണ്ടമലയുടെ മുകളിലെത്തിയപ്പോൾ സിനോബി നായയെ പോലെ കിതക്കുന്നുണ്ടായിരുന്നു.

'വേഗം കേറി പോര്'

മുകളിലേക്ക് ഏന്തിവലിഞ്ഞ് നടന്നുകൊണ്ട് ചാമി വിളിച്ച് പറഞ്ഞു. കിതപ്പിനെ അവഗണിച്ച് അണച്ചണച്ച് സിനോബി ഒരു വിധത്തിൽ മുകളിലേക്ക് നടക്കാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന പോലെ ആകാശം മേഘാവൃതമായപ്പോൾ സിനോബിക്കൽപ്പം ആഹ്ലാദം തോന്നി, കൂലി പണിക്കാരനായ ചാമിയുടെ ആരോഗ്യത്തോട് അൽപ്പം അസൂയയും. സിനോബി നടന്നെത്തുന്നതും നോക്കി ചാമി കുന്നിന്റെ മുകളിലെ ജണ്ഡയിൽ കയറി ഒരു ബീഡി കത്തിച്ചു.

'ഇനിയെത്രയുണ്ട്..?'


Related Articles