ലഹരി

തിരിത്താഴ്ത്തി വച്ച റാന്തല്‍ വിളക്കിന്റെ കരിപിടിച്ച കണ്ണാടിക്കൂടിനുചുറ്റും ഒരു ചുറ്റുവട്ടത്തില്‍ മാത്രമേ വെട്ടമുള്ളു. പുറത്ത് കനത്ത ഇരുട്ടാണ്. കട്ടില്‍പ്പടിയില്‍ച്ചാരിയ മുഷിഞ്ഞ തലയിണയില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടയ്ക്കാന്‍ ശ്രമിക്കയായിരുന്നു ശിവന്‍.

'എന്തേ ഉറക്കം വരുന്നില്ലേ..?'

'കുറച്ചു നേരം ഞാനിങ്ങനെ ഇരിക്കട്ടെ, നീ കിടന്നോ.'

ഇരുളിലേയ്ക്ക് തുറിച്ചുനോക്കി അയാളിരുന്നു. ഉറക്കം വരുന്നില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ തീക്കനലുകള്‍പോലെ മനസ്സിലങ്ങിങ്ങ് പറ്റിപ്പിടിച്ചിരുന്ന് വല്ലാതെ പൊള്ളിക്കുന്നു. നിര്‍ഭാഗ്യങ്ങള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് പൊരുതിയ തന്നിലേയ്ക്ക് ആത്മനിന്ദയുടെ തിരകള്‍ ആര്‍ത്തലച്ചു വരുന്നതുപോലെ. മനസ്സൊന്നു പിടഞ്ഞുവോ?


Related Articles