തേങ്ങാക്കള്ളി

Readers Ink

തേങ്ങാക്കള്ളി


രാത്രി നമസ്കാരത്തിന് പള്ളിയിൽ നിന്നും ബാങ്ക് വിളി മുഴങ്ങി. ആദ്യം കേട്ടത് കോടഞ്ചേരി പള്ളിയിൽ നിന്നാണ്. സെക്കന്റുകളുടെ വ്യത്യാസത്തിൽ മുജാഹിദ് പള്ളിയിൽ നിന്നും വിളിയുയർന്നു. മറ്റൊരു വിഭാഗത്തിന്റെയും പള്ളി ആ ഭാഗത്ത് ഇല്ലാത്തതിനാൽ ഉറക്കത്തിനേക്കാൾ ഉത്തമം നമസ്കാരം എന്ന മറ്റു വിളികൾ കൂടി കുറഞ്ഞു കിട്ടി. അർത്ഥമറിയാതെ പള്ളിക്കാട്ടിലെ കുറുക്കന്മാരും ബാങ്കിനൊപ്പം ഓരിയിട്ടു. ബാറ്ററി നിറച്ച ടോർച്ചെടുത്ത് വെല്ലിപ്പ തെങ്ങിലേക്ക് വെളിച്ചം പായിച്ചു.

"കുലകൾ ഇന്നും കുറഞ്ഞിട്ടുണ്ട്.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.."

മുറുമുറുത്ത് കൊണ്ട് അദ്ദേഹം വീട്ടിലേക്ക് തിരിച്ചു കയറി. കയ്യിലെ വടിയെടുത്ത് ചായ്പ്പിലെ ഓലക്കീറിൽ ഭദ്രമായി തള്ളിവെച്ചു. കോലായയിലെ കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കൈയ്യും കാലും മുഖവുമെല്ലാം വൃത്തിയാക്കി അകത്തേക്ക് കയറി. റാന്തലിന്റെ വെളിച്ചത്തിൽ മുഖത്തെ ജലകണങ്ങൾ മുത്തുകള്‍ പോലെ തിളങ്ങി. അവയ്ക്ക് അലങ്കാരമായി നരച്ച താടിരോമങ്ങൾ വെള്ളിവെളിച്ചം ചൊരിഞ്ഞു.


Related Articles