മാമ്പൂ മരണം

Readers Ink

മാമ്പൂ മരണം


ചെനച്ച മാങ്ങൻ്റെ ചെകിളകളിലൂടെ പേനാക്കത്തീടെ മൂർച്ചപ്പരപ്പ്, കയറിയിറങ്ങി തൊലിയുരിച്ചിരിക്കണു. ഒരിറ്റ് മാംസം പോലും പാഴാക്കാണ്ട്, മാങ്ങയെ കലാപരമായി  ഞാൻ അറുത്തു മുറിച്ചൂട്ടോ. ആഹാ… ശര്യായ പരുവം! മധുരക്കൂടുതലൂല്ല്യ എന്നാ പുളിക്കുറവൂല്ല്യ. അന്നേരത്തന്ന്യാ, മുറ്റത്ത് ഒന്ന് രണ്ട് പെങ്കുട്ട്യോള് വന്ന് കതകില് മുട്ടണതും. തുറന്ന്  നോക്കുമ്പളൊ, മാന്തോപ്പീന്ന് അകത്തേക്ക് കയറാനൊരുങ്ങി നിക്ക്യാ, ചോനനും ചെനപ്പരുവമാകാറായ പെണ്ണുങ്ങളും. ചോനപ്പട അനുവാദത്തിന് കാക്കാണ്ട് എന്നത്തെയും പോലെ  അകത്തേക്ക് കയറി.

മാങ്ങാ കഷ്ണം ചവച്ചു കൊണ്ട് ഞാൻ പെണ്ണുങ്ങളോട് ‘എന്താ കാര്യം?’ ന്ന് ചോയിച്ചതും കൈയ്യിലുള്ള ക്യാമറയും മൈക്കും പേപ്പറുമൊക്കെ ന്നെ പൊക്കിക്കാട്ടികൊണ്ട് അവർ ചിരിച്ചുകാണിച്ചു. കാര്യെനിക്ക് പിടികിട്ടി. ഇൻ്റർവ്യൂവാണ് ഇവറ്റോൾടെ ലക്ഷ്യം. ഞാനവരെ അകത്തേക്ക്  കയറ്റിയ ശേഷം മാന്തോപ്പില് കുറുകണ കാക്കകളെയും അണ്ണന്മാരെയും കല്ലെറിഞ്ഞോടിച്ചു. ഇവന്മാർ മാവുകൾടെ മൽ മേയ്യാണ്. അതും അവകാശെന്നോണ്ണം. ദ്രോഹികള്…

നീറുകൾ, കസേരമുകളില് ഏതോ ആചാരാനുഷ്ഠാനങ്ങൾടെ ഭാഗായിട്ട് വട്ടമിട്ടുകൊണ്ടിരുന്നു. അവറ്റകളെ അതീന്ന് തട്ടിക്കളഞ്ഞ ശേഷം പെൺകുട്ട്യോൾടടുത്ത് ഇരിക്കാൻ പറഞ്ഞു. മാങ്ങാ കഷ്ണങ്ങൾ അവർടെ നേർക്ക് നീട്ടികൊണ്ട് എൻ്റെ ഭാഗം വ്യക്താക്കി:


Related Articles